കൃഷ്ണന് ഭാരതീയ ഇതിഹാസത്തില്‍ ഒരു പ്രധാന സ്ഥാനമാണുള്ളത്. പ്രേമത്തിന്റെ മൂര്‍ത്തിയെന്നു വേണമെങ്കിലും കൃഷ്ണനെ വിശേഷിപ്പിക്കാം. പ്രശസ്തമായ ധാരാളം കൃഷ്ണക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ല. ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നും ഇവിടെ ഭക്തര്‍ ദര്‍ശനത്തിനായി എത്തുന്നു. തെക്കേയിന്ത്യയിലെ ദ്വാരക എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഗുരുവായൂരിലെ ആനത്താവളം വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ധാരാളം വിവാഹങ്ങള്‍ നടക്കുന്ന ക്ഷേത്രം കൂടിയാണ് ഇത്.
പ്രശസ്തമായ കൃഷ്ണക്ഷേത്ര ശൃംഖലയില്‍ പെട്ട ഒന്നാണ് ഇസ്‌കോണ്‍ ക്ഷേത്രം. ബാംഗ്ലൂര്‍, ദില്ലി, കൊല്‍ക്കത്ത, ആസാം തുടങ്ങിയവിടങ്ങളിലുള്ള ഇസ്‌കോണ്‍ ക്ഷേത്രങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. തീര്‍ത്ഥാടനകേന്ദ്രം മാത്രമല്ല, വിനോദസഞ്ചാരമെന്ന നിലയ്ക്കും സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്.
ദ്വാരകാധീശ് ക്ഷേത്രവുമുണ്ട്. ഇത് ഗുജറാത്തിലെ ദ്വാരകയിലാണ്. 2500 വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രമാണിത്. ജഗത് മന്ദിര്‍ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഈ ക്ഷേത്രത്തിനടുത്ത് രുഗ്മിണിയുെട ക്ഷേത്രവുമുണ്ട്.
മധുരയിലെ ജുഗല്‍ കിഷോര്‍ ക്ഷേത്രവും വളരെ പ്രശസ്തമായ ഒന്നാണ്. കേശിഘട്ട് ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നുണ്ട്. കേശിയെ കൃഷ്ണന്‍ ഇവിടെ വച്ചു വധിച്ചതു കൊണ്ടാണ് ഈ പേര് വീണത്. ഇവിടെയുള്ള തടാകത്തിലാണ് കേശിയെ വധിച്ച ശേഷം കൃഷ്ണന്‍ കുളിച്ചത്.
കൃഷ്ണന്‍ ചെറുപ്പകാലം ചെലവിട്ടുവെന്നു കരുതുന്ന വൃന്ദാവനത്തിലും പ്രശസ്തമായ കൃഷ്ണക്ഷേത്രങ്ങള്‍ ധാരാളമുണ്ട്. മദന മോഹന ക്ഷേത്രം, ഗോവിന്ദ്ജി ക്ഷേത്രം, ഗോപിനാഥ, ജുഗല്‍ കിഷോര്‍ ക്ഷേത്രങ്ങള്‍, കൃഷ്ണബാലറാം മന്ദിര്‍, ബങ്കേ ബിഹാരി ക്ഷേത്രം എന്നിവ ദ്വാരകയിലെ പ്രശസ്തമായ മറ്റു ചില ക്ഷേത്രങ്ങളാണ്.
പുരി ജഗന്നാഥ ക്ഷേത്രവും പ്രശസ്തമായ കൃഷ്ണക്ഷേത്രങ്ങളില്‍ പെട്ട ഒന്നാണ്. ഒറീസയിലാണ് ഇത്. ഇവിടെ ബലഭദ്ര, സുഭദ്ര ക്ഷേത്രങ്ങളുമുണ്ട്. കൃഷ്ണ, വിഷ്ണു ഭക്തര്‍ ഇവിടെ നിരന്തരം സന്ദര്‍ശനത്തിനെത്തുന്നു.