ഇന്ത്യയില്‍ പ്രധാനപ്പെട്ട ഒന്നാണ് സൂര്യക്ഷേത്രങ്ങള്‍. ഒഡീഷയിലെ കൊണാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന സൂര്യക്ഷേത്രം മാത്രമാണ് നമുക്ക് അല്പമെങ്കിലും പരിചയമുള്ളത്. ഇതു കൂടാതെ അഞ്ചോളം സൂര്യക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അധികമാര്‍ക്കും അറിയാത്ത സൂര്യക്ഷേത്രങ്ങളെ അറിയാം..
കൊണാര്‍ക്ക്
കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിര്‍വീര്യമാക്കുന്ന സ്ഥലം എന്നാണ് കൊണാര്‍ക്കിനെ മഹാകവി രബീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ചത്. ഒഡീഷയിലെ പുരി ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യുനസ്‌കോയുടെ ലോകപൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ സപ്താത്ഭുതങ്ങളില്‍ ഒന്നുകൂടിയാണ്.
കൊണാര്‍ക്ക് അഥവാ സൂര്യന്റെ ദിക്ക്
കൊണാര്‍ക്ക് എന്നാല്‍ സൂര്യന്‍രെ ദിക്ക് എന്നാണ് അര്‍ഥം. കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. ബ്ലാക്ക് പഗോഡ എന്നും ഈ ക്ഷേത്രം വിളിക്കപ്പെടുന്നു.
 മോധേര
പുഷ്പാവതി നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന മോധേര സൂര്യ ക്ഷേത്രം ചാലൂക്യ നിര്‍മ്മാണ ശൈലിയുട മികച്ച ഉദാഹരണമാണ്. തൂണുകളിലെ കൊത്തുപണികള്‍ ആണ് ചാലൂക്യകലയുടെ വൈഭവം വിളിച്ചൊതുന്നത്.
കട്ടര്‍മല്‍
ഉത്തരാഖണ്ഡില്‍ സമുദ്രനിരപ്പില്‍ നിന്നും 2116 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കട്ടര്‍മല്‍ സൂര്യക്ഷേത്രം ഒന്‍പതാം നൂറ്റാണ്ടില്‍ പണിയപ്പെട്ടതാണ്. അല്‍മോറയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ സൂര്യന്റെ ചിത്രങ്ങള്‍ കാണാന്‍ സാധിക്കും. . 12-ാം നൂറ്റാണ്ടില്‍ വരയ്ക്കപ്പെട്ട ചിത്രങ്ങളാണിതെന്നാണ് കരുതപ്പെടുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ കൂറ്റന്‍ വാതിലുകളും പാളികളും ഡെല്‍ഹിയിലെ ദേശീയ മ്യൂസിയത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്.
അരസവല്ലി
അരസവല്ലി സൂര്യക്ഷേത്രം അഥവാ സൂര്യനാരായണ ക്ഷേത്രം ആന്ധ്രാപ്രദേശിന്റെ അഭിമാന സ്തംഭങ്ങളില്‍ ഒന്നാണ്. കലിംഗരാജവംശത്തിന്റെ കാലത്ത് ഏഴാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുലത്തു നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
 

By admin

Leave a Reply

Your email address will not be published. Required fields are marked *