ബംഗളുരു: രേണുക സ്വാമി കൊലക്കേസ് പ്രതി നടന്‍ ദര്‍ശന് വിഐപി പരിഗണന, ഇന്ന് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് മാറ്റിയേക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശപ്രകാരം ജയില്‍ മാറ്റാനായുള്ള നടപടികള്‍ ജയില്‍ വകുപ്പ് തിങ്കളാഴ്ച ആരംഭിച്ചിരുന്നു. ബെലഗാവി സെന്‍ട്രല്‍ ജയിലേക്കാവും പ്രതിയെ മാറ്റുക.
പരപ്പന അഗ്രഹാര ജയിലില്‍ ദര്‍ശന് വിഐപി പരിഗണന ലഭിക്കുന്നതിന്റെ തെളിവുകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് നടപടി. ദര്‍ശനൊപ്പം ജയിലില്‍ കഴിയുന്ന മാനേജര്‍ നാഗരാജ് കുപ്രസിദ്ധ ഗുണ്ടാ വില്‍സണ്‍ ഗാര്‍ഡന്‍ നാഗ, കുള്ള സീന എന്ന ശ്രീനിവാസ് എന്നിവരെയും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റും.
രണ്ട് ഗുണ്ടാ തലവന്മാര്‍ക്കൊപ്പം ചായയും സിഗരറ്റുമായി ജയില്‍ വളപ്പില്‍ കസേരയിട്ടിരുന്ന് സംസാരിക്കുന്ന ദര്‍ശന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. തുടര്‍ന്ന് ജയില്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജയിലര്‍, സൂപ്രണ്ട് ഉള്‍പ്പടെ ഒമ്പത് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പരപ്പന അഗ്രഹാര ജയിലിന് പരിസരം ജനവാസ കേന്ദ്രമായതിനാല്‍ ജയിലില്‍ ജാമറിന്റെ ഫ്രീക്വന്‍സി കൂട്ടാനാവില്ലെന്നും ഇത് പ്രതികള്‍ മുതലെടുക്കുകയാണെന്നും കര്‍ണാട ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *