കോട്ടയം: മണ്ണ് മാഫിയുടെ പിടിയിൽ അമർന്ന് കോട്ടയം. ജില്ലയിൽ പല തദ്ദേശസ്ഥാപനങ്ങയുടെ ഒത്താശയോടെയാണ് മണ്ണെടുപ്പ് വ്യാപകമായതായ് പരാതി ഉയരുന്നത്. കെട്ടിട നിർമാണ പ്രവർത്തനളുടെ പേരിലും മറ്റും പെർമിറ്റുകൾ എടുത്ത ശേഷം അളവിൽ കൂടുതൽ മണ്ണ് കടത്തുന്നതു മുതൽ കുന്നുകൾ ഇടിച്ചു നിരത്തി മണ്ണു കടത്തുന്നതും വ്യാപകമാണ്. തദ്ദേശ സ്ഥാപനങ്ങളും ജിയോളജി ഉദ്യോഗസ്ഥരും ഒന്നും ഇതൊന്നും കണ്ട മട്ടില്ല. മണ്ണെടുപ്പ് വ്യാപകമായ പ്രദേശങ്ങൾ കുടിവെള്ള ക്ഷാമം നിലനിൽക്കുന്ന പ്രദേശങ്ങൾ കൂടിയാണ്. കാണക്കാരി, പാമ്പാടി, പഞ്ചായത്തുകളിലാണ് മണ്ണെടുപ്പ് വ്യാപകം.
പാമ്പാടി പഞ്ചായത്ത് 18ാം വാര്‍ഡിലെ തോട്ടപ്പള്ളി ഭാഗത്ത് 5 ഏക്കറോളം വരുന്ന സ്ഥലത്തെ 800 അടിയോളം ഉയരത്തിലുള്ള കുന്നിടിച്ചു നിരത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സമീപത്തുള്ള വീടുകള്‍ക്കും റോഡിനും ഭീഷണിയാണിത്. ഇപ്പോള്‍ തന്നെ ചെറിയ മഴയത്തു സമീപത്തുള്ള മരങ്ങള്‍ കടപുഴകി വീണു തുടങ്ങി. പൊതു അവധി ദിവസങ്ങളിലാണ് ഇടിച്ചു നിരത്തല്‍ തകൃതിയായി നടക്കുന്നത്.
നാട്ടുകാരുടെ പരാതിയില്‍ യാതൊരുവിധ പെര്‍മിറ്റുകളും കരസ്ഥമാക്കാതെയാണു മണ്ണു മാഫിയ ഈ പണികള്‍ നടത്തുന്നതെന്നു പഞ്ചായത്ത് മെമ്പര്‍ അടക്കം പറയുമ്പോഴും പണികള്‍ നിര്‍ബാധം തുടരുകയാണ്. ദിവസങ്ങളായി പണികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെങ്കിലും റവന്യൂ, ജിയോളജി, പോലീസ് അധികാരികള്‍ അറിഞ്ഞ മട്ടേയില്ല. കാണേണ്ടവരെ കാണേണ്ടതുപോലെ കണ്ടതുകൊണ്ടാണ് അധികാരികളുടെ നിസംഗത എന്നാണു പൊതുജനം ആക്ഷേപിക്കുന്നു. കലക്ടര്‍ക്കു പരാതി നല്‍കുവാനും പാമ്പാടി വില്ലേജ് ഓഫീസിനു മുന്‍പില്‍ ധര്‍ണ നടത്തുവാനുമുള്ള തയ്യാറെടുപ്പിലാണു നാട്ടുകാര്‍.