തിരുവനന്തപുരം: നയരൂപീകരണ സമിതിയില്‍ മുകേഷ് തുടരണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ ആണെന്ന് ചലചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് ഷാജി എന്‍ കരുണ്‍.
സര്‍ക്കാരുമായി ആലോചിച്ചു തീരുമാനമെടുക്കും. എല്ലാവര്ക്കും കോണ്‍ക്ലേവില്‍ അവസരം നല്‍കും. എല്ലാവര്ക്കും പറയാനുള്ള വേദിയൊരുക്കും.
അന്താരാഷ്ട്ര നിലവാരത്തില്‍ ആയിരിക്കും കോണ്‍ക്ലേവ് ഒരുക്കുക. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചായിരിക്കും കരട് തയ്യാറാക്കി സര്‍ക്കാരിന് കൈമാറുകയെന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞു.