തിരുവനന്തപുരം: നയരൂപീകരണ സമിതിയില്‍ നിന്ന് മാത്രമല്ല തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും മുകേഷ് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് നടി ഗായത്രി വര്‍ഷ.
സ്ത്രീകള്‍ പരാതി പറഞ്ഞാലും പരിഗണിക്കപ്പെടാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് മികച്ച അവസരമാണ്.
അതിനാല്‍ പരാതി നല്‍കാന്‍ ഇരയായവര്‍ തയ്യാറാവണം. അമ്മ സംഘടനയില്‍ റബര്‍ സ്റ്റാമ്പായി വനിതകളെ പ്രതിഷ്ഠിച്ചിട്ട് കാര്യമില്ലന്നും ഗായത്രി പറഞ്ഞു.