തിരുവനന്തപുരം: കേരളത്തിന് സഹായഹസ്‌തവുമായി ഉത്തര്‍പ്രദേശ്. വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉത്തർപ്രദേശ് സർക്കാർ കേരള സർക്കാരിന് 10 കോടി രൂപ അനുവദിച്ചു.
സാമ്പത്തിക സഹായത്തിനെ കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഔദ്യോഗിക കത്തിലൂടെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു.
ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ തൻ്റെ സർക്കാരും ജനങ്ങളും കേരളത്തിലെ ജനങ്ങളോടൊപ്പം ഉറച്ചുനിൽക്കുന്നു എന്നും യുപി മുഖ്യമന്ത്രി കത്തിൽ കുറിച്ചു.
നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയോട് സഹായം അഭ്യര്‍ഥിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ കത്ത് അയച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് യുപി സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്.