സർക്കാർ വേട്ടക്കാർക്കൊപ്പം ഇരകളെ അപമാനിക്കുന്ന നിലപാട്, സാംസ്കാരിക മന്ത്രി രാജിവെക്കണം: പ്രതിപക്ഷ നേതാവ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് അന്വേഷിക്കാനല്ല സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ഒരു ബന്ധവുമില്ലാത്ത അന്വേഷണമാണ് പ്രഖ്യാപിച്ചത്. റിപ്പോർട്ടിനെ കുറിച്ച് അന്വേഷിക്കില്ലെന്ന നിലപാടാണ് സർക്കാരിന്. വേട്ടക്കാരെ സംരക്ഷിക്കാനുള്ള നിരന്തര ശ്രമം സർക്കാർ നടത്തുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

ഇരകളെ അപമാനിക്കുന്ന സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. സംസാകാരിക മന്ത്രി അടിക്കടി നിലപാട് മാറ്റുന്നു. അന്വേഷണ സംഘത്തിൽ എന്തിനാണ് പുരുഷ ഉദ്യോഗസ്ഥർ? ചില ഉദ്യോഗസ്ഥർ സ്ത്രീ പീഡന കേസുകളിൽ ആരോപണ വിധേയരാണ്. നിയമത്തിനു മുന്നിൽ വരേണ്ടവരെ സർക്കാർ തന്നെ സംരക്ഷിക്കുന്ന സ്ഥിതിയാണ്. സോളാർ കേസിൽ ഇതായിരുന്നില്ലല്ലോ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേജുകൾ ഓരോ ദിവസവും കുറഞ്ഞു വരികയാണ്. അന്വേഷണത്തിന് വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഗുരുതര ആരോപണം നേരിടുന്നവർ സ്ഥാനങ്ങളിൽ നിന്ന് മാറണം. മുകേഷ് എംഎൽഎയും ഈ മാതൃക പിന്തുടരണം. മുകേഷിനെതിരെ നിരന്തരം ആരോപണം വരുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ ഒരു നിര നടന്നു എന്ന് വ്യക്തമാണ്. അന്വേഷണം നടത്തി തെറ്റുകാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

By admin

You missed