കൊച്ചി:നടൻ ബാബുരാജ് പീഡിപ്പിച്ചതായി മുൻ ജൂനിയർ ആർട്ടിസ്റ്റിന്റെ ആരോപണം. കൊച്ചി ഡപ്യൂട്ടി കമ്മിഷണറോട് താൻ പരാതി പറഞ്ഞിരുന്നു. സിനിമയിൽ വരുന്ന പെൺകുട്ടികൾ സെക്സ് റാക്കറ്റിലേക്ക് പോകുന്ന സാഹചര്യമാണെന്നാണ് പറഞ്ഞത്. ഡപ്യൂട്ടി കമ്മിഷണർ പരാതി നൽകാൻ പറഞ്ഞു. നാട്ടിൽ ഇല്ലാത്തതിനാൽ പരാതി കൊടുത്തില്ല. പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയാൽ എല്ലാം തുറന്നു പറയുമെന്നും പേരു വെളിപ്പെടുത്താത്ത മുൻ ജൂനിയർ ആർട്ടിസ്റ്റ് മാധ്യമങ്ങളോട് പറഞ്ഞു.
പല രീതിയിൽ മോശം അനുഭവം ഉണ്ടായി. ബാബുരാജിനെ പരിചയമുണ്ടായിരുന്നു. അദ്ദേഹത്തെ വിശ്വസിച്ചു. സഹോദരനെപോലെയാണ് കണ്ടിരുന്നത്. ബാബുരാജ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചു. സിനിമാ പ്രവർത്തകർ വീട്ടിലുണ്ടെന്നാണ് പറഞ്ഞതെങ്കിലും വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിന്നീട് മോശമായി രീതിയിൽ സംസാരിച്ചു. ശാരീരികമായി ഉപദ്രവിച്ചു. വീട്ടിലേക്ക് തിരികെ പോകാൻ പണം ഉണ്ടായിരുന്നില്ല. യാത്രയ്ക്കുള്ള പണം തരാമെന്ന് പറഞ്ഞാണ് ബാബുരാജ് വിളിപ്പിച്ചത്. പിറ്റേന്നാണ് വീട്ടിൽനിന്ന് ഇറങ്ങാൻ കഴിഞ്ഞത്. പിന്നീട് ഫോണിൽ മോശമായ സന്ദേശം അയച്ചു. സിനിമയ്ക്കായി ഫോട്ടോ അയയ്ക്കുമ്പോൾ തന്നെ അഡ്ജസ്റ്റ്മെന്റിനു തയാറാണോ എന്നാണ് പലരും ചോദിക്കുന്നതെന്നും മുൻ ജൂനിയർ അർട്ടിസ്റ്റ് പറഞ്ഞു.https://eveningkerala.com/images/logo.png