പാലാ: സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻഎസ്‌എസ്, റോവർ സ്കൗട്ട്, റെയ്ഞ്ചർ യൂണിറ്റുകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. മാണി സി.കാപ്പൻ എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ ബിജി ജോജോ അദ്ധ്യക്ഷയായിരുന്നു.
പിറ്റിഎ. പ്രസിഡൻ്റ് വി.എം. തോമസ്, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ, ഡോ. മാമ്മച്ചൻ, സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു, എന്നിവർ പ്രസംഗിച്ചു. എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർ അൽഫോൻസാ ജോസഫ്, റോവർ സ്കൗട്ട് ലീഡർ നോബി ഡൊമിനിക്ക്, റെയ്ബർ ലീഡർ അനിറ്റ അലക്സ്, എൻ എസ് എസ് ക്ലസ്റ്റർ കൺവീനർ സാബുമോൻ തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
പാലാ മരിയൻ മെഡിക്കൽ സെന്റർ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏറ്റുമാനൂർ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 18 വയസ്സ് തികഞ്ഞ വിദ്യാർത്ഥികളും പൊതുജനങ്ങളും ചേർന്ന് അമ്പതോളം പേർ രക്തം ദാനം ചെയ്തു. ആദ്യമായി രക്തം ദാനം ചെയ്ത വിദ്യാർത്ഥികൾക്ക് ശ്രീ. മാണി സി.കാപ്പൻ MLA പ്രോൽസാഹന സമ്മാനങ്ങൾ നൽകി.