കൊൽക്കത്ത: യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണ പുരോഗതിയിൽ ഉത്കണ്‌ഠ അറിയിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ്.
സിബിഐ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച കുനാല്‍, അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും ആരോപിച്ചു. കേസില്‍ ഇതുവരെ ഒരു അറസ്റ്റ് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും കുനാല്‍ ഘോഷ് ചൂണ്ടിക്കാട്ടി.
‘ബലാത്സംഗക്കൊലക്കേസ് വേഗത്തിൽ പൂര്‍ത്തിയാക്കണം. കേസില്‍ ഇതുവരെ ഒരു അറസ്റ്റ് മാത്രമേ ഉണ്ടായിട്ടുള്ളൂ. അതും കൊൽക്കത്ത പൊലീസ് ചെയ്‌തതാണ്.
സിബിഐ എന്താണ് ചെയ്യുന്നത്? അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനൊപ്പം ചിലര്‍ രാഷ്‌ട്രീയം കളിക്കുകയാണ്’- കുനാല്‍ ഘോഷ് വാര്‍ത്ത ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.