ചരിത്രത്തിൽ ഇന്ന് ;വർത്തമാനവും
‘ JYOTHIRGAMAYA ‘🌅ജ്യോതിർഗ്ഗമയ🌅കൊല്ലവർഷം 1200 ചിങ്ങം 10രോഹിണി/ അഷ്ടമി2024 ആഗസ്റ്റ് 26/ തിങ്കൾഇന്ന് ;
*ശ്രീകൃഷ്ണ ജയന്തി!
* നമീബിയ : ഹീറോസ് ഡേ ![ 1966 ഓഗസ്റ്റ് 26-ന് ഒമുഗുലുഗ്വോംബാഷെയിൽ ആരംഭിച്ച നമീബിയൻ സ്വാതന്ത്ര്യസമരത്തെ അനുസ്മരിക്കുന്ന ദിനമാണ് ആഗസ്റ്റ് 26 ന് വർഷം തോറും ആഘോഷിക്കുന്നത്. ഇത് നമീബിയ ദിനമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുണ്ട്. ]
* പപ്പുവ ന്യൂ ഗ്വിനിയ അനുതാപ ദിനം ![ National rapentance day – 2011-ൽ പ്രധാനമന്ത്രി പീറ്റർ ഒ നീൽ സ്ഥാപിച്ച ഈ അവധിദിനം ക്രിസ്ത്യൻ പ്രാർത്ഥനയുടെയും മാനസാന്തരത്തിൻ്റെയും ദിനമാണ്]
* അമേരിക്ക : സ്ത്രീ സമത്വ ദിനo ![ *National Women’s Equality Day, ഈ ദിനം സ്ത്രീകളെ അവരുടെ പൂർണ്ണമായ കഴിവിൽ എത്താൻ ശാക്തീകരിക്കുകയും ലിംഗഭേദം അവസരങ്ങളെ പരിമിതപ്പെടുത്താത്ത ഒരു ലോകം സൃഷ്ടിക്കുകയും ചെയ്യുന്നു. 1920 ആഗസ്ത് 26-ന് സ്ത്രീകളുടെ വോട്ട് ഔദ്യോഗികമായി യുഎസ് ഭരണഘടനയുടെ ഭാഗമായി മാറിയതിൻ്റെ സ്മരണാർത്ഥമാണ് സ്ത്രീ സമത്വ ദിനം ആചരിച്ചു തുടങ്ങിയത്. ]
*ദേശീയ വെബ് മിസ്ട്രസ് ദിനം ![National Webmistress Day – ജോലി, സോഷ്യൽ മീഡിയ, വിനോദം എന്നിവയ്‌ക്കായി ഞങ്ങൾ ആശ്രയിക്കുന്ന വെബ്‌സൈറ്റുകൾ രൂപകൽപ്പന ചെയ്യുന്നതിനും പരിപാലിക്കുന്നതിനും കഠിനാധ്വാനം ചെയ്യുന്ന ലോകത്തിലെ വെബ്‌മിസ്ട്രസ്‌മാരെ ബഹുമാനിക്കുക എന്നതാണ് ഇന്നത്തെ ദിനാചരണത്തിൻ്റെ ലക്ഷ്യം]
*ദേശീയ ടോയ്‌ലറ്റ് പേപ്പർ ദിനം![National Toilet Paper Day – USA – ബാത്ത്റൂം വൃത്തിയും ശുചിത്വവും നിലനിർത്തിക്കൊണ്ടു പോകേണ്ടത് ദൈനംദിന ജീവിതത്തിന് അത്യന്താപേക്ഷിതമാണ്, മനുഷ്യചരിത്രത്തിലുടനീളം, ആളുകൾ അവരവരുടെ വ്യക്തിഗത ടോയ്‌ലറ്റ് ശുചിത്വം പരിപാലിക്കാൻ എല്ലാത്തരം ക്രിയാത്മകമായ മാർഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്. അതിനെക്കുറിച്ച്ഒന്ന് ഓർക്കുന്നതിനാണീ ദിനം]
*ദേശീയ നായ ദിനം![National Dog Day – USA – നമ്മുട ഒരുദിവസം പ്രകാശമാനമാകാൻ നമ്മുടെ വളർത്തു നായയുടെ വാൽ നമ്മോട് നന്ദിയോടെ സ്നേഹത്തോടെ ആടുന്നത് കാണുന്നതു പോലെ മറ്റൊന്നില്ല. നായ്ക്കൾ നമ്മുടെ ജീവിതത്തിന് സന്തോഷവും സ്നേഹവും നൽകുന്നു. മനുഷ്യൻ്റെ ഏറ്റവും അടുത്ത ഒരു ചങ്ങാതിയെപ്പോലെ, മനുഷ്യനും നായയും തമ്മിലുള്ള ഈ ബന്ധത്തിൻ്റെ ബഹുമാനാർത്ഥമാണ് ദേശീയ നായദിനം ആഘോഷിക്കുന്നത്.]
*ദേശീയ വീരദിനം![ഫിലിപ്പീൻസ് വൈദേശിക ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം തേടിയപ്പോൾ, അത് വരും തലമുറകൾക്ക് നൽകി നിശ്ചയദാർഢ്യത്തിൻ്റെ തീപ്പൊരി വളരെ വലതായിരുന്നു. ആ സംഭവം ഫിലിപ്പീൻസിനെ.ലോകത്തിലെ മികച്ച സ്ഥലമാക്കുകയും അവിടത്തെ ജനങ്ങളെ വല്ലാതെ പ്രചോദിപ്പിക്കുകയും ചെയ്തു.ഇപ്രകാരം ഫിലിപ്പീൻസിനെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിച്ച നായകന്മാരെ ആദരിക്കാനും ആഘോഷിക്കാനുമുള്ള മികച്ച സമയമായാണ് ദേശീയ വീരദിനം ഫിലിപ്പീൻസിൽ ആചരിയ്ക്കാൻ തീരുമാനിച്ചത്.]
*ദേശീയ ചെറി പോപ്‌സിക്കിൾ ദിനം![National Cherry Popsicle Day – USA,മധുരമുള്ള, എരിവുള്ള, തണുത്ത ചെറി പോപ്‌സിക്കിൾ ഉപയോഗിച്ച് തണുപ്പിക്കുക. സ്റ്റോറിൽ നിന്ന് കുറച്ച് വാങ്ങുക, അല്ലെങ്കിൽ ഒരു പോപ്‌സിക്കിൾ മോൾഡും കുറച്ച് ലളിതമായ ചേരുവകളും ഉപയോഗിച്ച് രുചി ആസ്വദിക്കുന്നതിനുള്ള ദിനം]
ഇന്ന് ജന്മദിനം ആചരിയ്ക്കുന്ന പ്രമുഖർഇന്ത്യയ്ക്കു വേണ്ടി ദേശീയ തലത്തിൽ 10 മിറ്റർ എയർ പിസ്റ്റളിലും 50 മിറ്റർ എയർ പിസ്റ്റളിലും മത്സരിക്കുന്ന നേപ്പാൾ വംശജനായ ഇന്ത്യൻ ഷൂട്ടിങ്ങ് താരം ജിത്തു റായ് യുടെയും (1987),
ഇന്ത്യൻ രാഷ്ട്രീയ നേതാവും മൃഗാവകാശ സംരക്ഷണ പ്രവർത്തകയും പരിസ്ഥിതിപ്രവർത്തകയും മുൻ പത്രപ്രവർത്തകയും അന്തരിച്ച രാഷ്ട്രീയ നേതാവ് സഞ്ജയ് ഗാന്ധിയുടെ ഭാര്യയും ആയ മേനകാ ഗാന്ധിയുടെയും (1956),
മുസ്ലിം ലീഗ് നേതാക്കന്മാരിലൊരാളും 2011-2016 കേരള നിയമസഭയിലെ പഞ്ചായത്ത്, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയും പ്രതിപക്ഷ ഉപനേതാവുമായ ഡോ.എം.കെ. മുനീറിന്റെയും(1962) ജന്മദിനമാണ് ഇന്ന് !
ഇന്നത്തെ മൊഴിമുത്തുകൾ”സമാധാനം ഒരു പുഞ്ചിരിയിൽ തുടങ്ങുന്നു.”
“ഇന്ന് ഈ നിമിഷം പാഴാക്കുന്നതിനാൽ ഞങ്ങൾ ഭാവിയെ ഭയപ്പെടുന്നു.”
“നിങ്ങൾക്ക് ഒന്നും ഇല്ലെങ്കിൽ, നിങ്ങൾക്ക് എല്ലാം ഉണ്ട്.”
“ഹൃദയത്തിൻ്റെ അഗാധമായ സന്തോഷം ജീവിതത്തിൻ്റെ പാതയെ സൂചിപ്പിക്കുന്ന ഒരു കാന്തം പോലെയാണ്.”
“പ്രണയം ആരംഭിക്കുന്നത് ഏറ്റവും അടുത്തുള്ളവരെ – വീട്ടിലിരിക്കുന്നവരെ പരിപാലിക്കുന്നതിലൂടെയാണ്.”
“നമുക്ക് എപ്പോഴും പുഞ്ചിരിയോടെ പരസ്പരം കണ്ടുമുട്ടാം, കാരണം പുഞ്ചിരി സ്നേഹത്തിൻ്റെ തുടക്കമാണ്.”
“നമുക്ക് സമാധാനം ഇല്ലെങ്കിൽ, നമ്മൾ പരസ്പരം ഉള്ളവരാണെന്ന് മറന്നതുകൊണ്ടാണ്.”[ – മദര്‍ തെരേസ ]
സ്മരണാഞ്ജലി !!!വി കെ വേലപ്പൻ മ.( 1898- 1982)ബാലൻ കെ. നായർ മ. (1933 – 2000)കെ.കെ ഹരിദാസ് മ. (1965-2018)റെയ്‌മൺ പണിക്കർ മ. (1918 – 2010)സി.എം.എസ്. ചന്തേര മ. (1933 – 2012)പാലയാട് യശോദ മ. (1946 – 2014)സെസ്ഷൂ ടോയോ മ. (1420 – 1506)
* ഇന്നേ ദിവസം നമ്മെ വിട്ടുപോയവർ !വൈക്കം മുനിസിപ്പൽ കൗൺസിലർ, ശ്രിമൂലംപ്രജാസഭാംഗം, തിരിവിതാംകൂർ ലജിസ്ലേറ്റിവ് അസംബ്ലി അംഗം, ഐക്യകേരള നീയമസഭാംഗം, ആരോഗ്യ വകുപ്പ് മന്ത്രി, വൈദ്യുതവകുപ്പ് മന്ത്രി, എൻ.എസ്.എസ്. പ്രസിഡന്റ് എന്നീ നിലകളിൽ പ്രവൃത്തിച്ച മന്ത്രിപദത്തിലിരിയ്ക്കേ അന്തരിച്ച ആദ്യവ്യക്തി കൂടിയായ വി കെ വേലപ്പൻ.(സെപ്റ്റംബർ , 1898- ഓഗസ്റ്റ് 26, 1982)
ത്രാസം ഓപ്പോൾ ഈനാട്, ആര്യൻ, ഒരു വടക്കൻ വീരഗാഥ തുടങ്ങി 300-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടൂള്ള പ്രശസ്തനായ സിനിമ നടന്‍ ബാലൻ കെ. നായർ (ഏപ്രിൽ 4, 1933 – ഓഗസ്റ്റ് 26, 2000),
മലബാറിൽ നിന്നു സ്പെയിനിൽ കുടിയേറിയ മലയാളിയായ രാമുണ്ണി പണിക്കരുടെയും കാർമെൻ പണിക്കരുടെയും മകനും, മതങ്ങളുടെ താരതമ്യപഠനം, മതാന്തരസംവാദം എന്നീ മേഖലകളിലെ സംഭാവനകളുടെ പേരിൽ ശ്രദ്ധേയനായ റോമൻ കത്തോലിക്കാ പുരോഹിതനും ദാർശനികനുമായിരുന്ന റെയ്‌മൺ പണിക്കർ(1918 നവംബർ 3 – 2010 ഓഗസ്റ്റ് 26),
തെയ്യം തിറകളുടെ പശ്ചാത്തലത്തിൽ മലയാളത്തിലാദ്യമായി സത്യക്കല്ല് എന്നപേരിൽ നോവലെഴുതിയ നാടൻകലാ ഗവേഷകനും ഗ്രന്ഥകാരനും കവിയും അദ്ധ്യാപകനുമായിരുന്ന സി.എം.എസ്. ചന്തേര(1933 – ഓഗസ്റ്റ് 26 2012),
ഈറൻചിറകുമായി ഇതുവഴി പോകും’, ‘ആദിപരാശക്തി അമൃതവർഷിണി, അരികത്ത് ഞമ്മള് ബന്നോട്ടെ, കരിവളക്കയ്യിൽ പിടിച്ചോട്ടെ’, കുണുങ്ങിക്കുണുങ്ങിച്ചിരിക്കും നീയൊരു കൊച്ചുകുഞ്ഞല്ല’ തുടങ്ങിയ ചലച്ചിത്ര ഗാനങ്ങൾ ആലപിച്ച ചലച്ചിത്രപിന്നണി ഗായികയും ചലച്ചിത്ര – നാടക അഭിനേത്രിയുമായിരുന്ന പാലയാട് യശോദ (1946-ഓഗസ്റ്റ് 26, 2014),
ലോഗ് ലാൻഡ്സ്കേപ്പ് സ്ക്രോൾ എന്ന അതിപ്രശസ്ത ചിത്രം വരച്ച മധ്യകാല മുറൊമചി കാലഘട്ടത്തിൽ ജപ്പാനിൽ ജീവിച്ചിരുന്ന ഇങ്ക് ,വാഷ് പെയിന്റിങ്ങിലെ അതി വിദഗ്ദനായ ചിത്രകാരൻ ഒഡ ടോയോ,ടോയോ,ഉൻകോകു,ബികൈസയി തുടങ്ങിയ പേരിൽ അറിയപ്പെട്ടിരുന്ന “‘സെസ്ഷൂ ടോയോ”’(1420 – 26 ആഗസ്റ്റ് 1506),
വധു ഡോക്ടറാണ്, കിണ്ണം കട്ട കള്ളൻ ഉൾപ്പെടെയുള്ള ഇരുപതിലധികം ചിത്രങ്ങളുടെ സംവിധായകനാണ് കെ.കെ. ഹരിദാസ്(1965- 26ഓഗസ്റ്റ്2018)
അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞവരിൽ ചിലരുടെ ജന്മദിനംബ്രഹ്മാനന്ദ ശിവയോഗി ജ (1852 – 1929)സി.ആര്‍. കേശവന്‍ വൈദ്യർ ജ(1904 – 1997)ചെറുകാട് (ഗോവിന്ദപിഷാരടി) ജ. (1914-1976)ബൻസി ലാൽ ലേഘ ജ.( 1927 – 2006)ആന്റണി ഈസ്റ്റ്മാന്‍ ജ. (1946-2021)ജെ. വില്യംസ് ജ. (1948-2005)തിരു. വി. കല്യാണസുന്ദരം ജ.(1883- 1953)ശ്രീനാഥ് ജ. (1956- 2010)മദർ തെരേസ ജ. (1910 – 1997) ഓംപ്രകാശ് മുൻജൽ ജ. ( 1928- 2015)ലാവോസിയർ ജ. (1743 -1794)ആൽബെർട്ട് സാബിൻ ജ. (1906 -1993)
ദൈവപ്രീതിക്കുവേണ്ടി നടത്തുന്ന ജന്തുബലിയെ എതിർക്കുകയും, ആലോചന, പൌരുഷം, ജ്ഞാനം മുതലായവയുടെ മഹത്ത്വത്തെ പ്രകീർത്തിക്കുകയും ,വേദോപനിഷത്തുകളെയും ഭഗവദ്ഗീത തുടങ്ങിയ മതഗ്രന്ഥങ്ങളെ അപഗ്രഥിച്ച് ആനന്ദലബ്ധിക്കുതകുന്നവയെ സ്വീകരിച്ച് ക്രോഡീകരിച്ച് ദർശനം തയ്യാറാക്കി ആനന്ദ മതം എന്ന പേരിൽ ഒരു പുതിയ ആനന്ദമഹാസഭ സ്ഥാപിക്കുകയും, അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കു മെതിരെ പൊരുതിയ കേരളത്തിലെ ഒരു സാമൂഹികപരിഷ്കർത്താവായ ഗോവിന്ദൻകുട്ടി മേനോൻ എന്ന ബ്രഹ്മാനന്ദ ശിവയോഗി(26 ആഗസ്റ്റ് 1852 – 10 സെപ്തംപർ 1929),
വിദ്യാർത്ഥി ആയിരിക്കുമ്പോഴേ ശ്രീനാരായണ സേവാ സംഘവും ഭജന മഠവും സ്ഥാപിക്കുകയും, ധര്‍മ്മ ഭടനാകുകയും ഇരിങ്ങാലക്കുടയിൽ വൈദ്യശാല സ്ഥാപിക്കുകയും, പ്രത്യൗഷധ ചികിത്സയും പ്രഥമ ചികിത്സയും എന്നൊരു വൈദ്യശാസ്ത്ര ഗ്രന്ഥവും പിന്നീട് ശ്രീനാരായണ ഗുരുവും കുമാരനാശാനും, പല്‍പ്പു മുതല്‍ മുണ്ടശ്ശേരി വരെ, വിചാരദര്‍പ്പണം, ശ്രീനാരായണഗുരുവും സഹോദരന്‍ അയ്യപ്പനും തുടങ്ങി കുറച്ചു പുസ്തകങ്ങള്‍ എഴുതുകയും,ചര്‍മ്മ രോഗങ്ങളെ ചെറുക്കുന്ന പ്രശസ്തമായ ചന്ദ്രികാ സോപ്പ് നിർമ്മിച്ചു വിൽക്കുകയും വ്യവസായ ലോകത്ത് കേരളത്തിന്‍റെ യശസ്സുയര്‍ത്തുകയും ചെയ്ത സി.ആര്‍. കേശവന്‍ വൈദ്യർ(1904 ഓഗസ്റ്റ് 26 – 1997 നവംബര്‍ 6) ,
നോവലിസ്റ്റും നാടകകൃത്തും. കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ നായകനുമായിരുന്ന ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഗോവിന്ദ പിഷാരോടി(ഓഗസ്റ്റ് 26, 1914 – ഒക്ടോബർ 28, 1976),
ഒരു ഇന്ത്യൻ സ്വാതന്ത്ര്യ പ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യയുടെ മുൻ പ്രതിരോധ മന്ത്രിയും ആധുനിക ഹരിയാനയുടെ ശില്പിയുമായിരുന്ന ബൻസി ലാൽ ലേഘ (26 ഓഗസ്റ്റ് 1927 – 28 മാർച്ച് 2006)
ഒരു തമിഴ് ഭാഷാ പണ്ഡിതനും എഴുത്തുകാരനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു തിരു. വി. ക എന്ന തൂലികാനാമത്തിൽ പ്രശസ്തനായ തിരുവാരൂർ വിരുത്താചല കല്യാണസുന്ദരം (തിരുവാരൂർ വിരുതാചല കല്യാണസുന്ദരം മുതലിയാർ)( ഓഗസ്റ്റ് 26, 1883 – സെപ്റ്റംബർ 17, 1953).
മലയാള ഭാഷാ ചിത്രങ്ങളുടെ നിർമ്മാതാവും സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന,പ്രധാനമായും ക്യാമറാമാൻ എന്നറിയപ്പെടുന്ന ജെ. വില്യംസ് (ഓഗസ്റ്റ 26,1948-2005)
ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, സന്ധ്യ മയങ്ങുംനേരം, കിരീടം, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രനടനും ടെലിവിഷൻ സീരിയൽ നടനുമായിരുന്ന ശ്രീനാഥ് (1956 ആഗസ്റ്റ് 26- ഏപ്രിൽ 23, 2010),
മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിലെ സേവനപ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച, അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധനേടിയ ക്രൈസ്തവ സന്യാസിനിയായിരുന്ന മദർ തെരേസ എന്ന ആഗ്നസ് ഗോംക്സ് ബൊയാക്സ്യു(ഓഗസ്റ്റ് 26, 1910 – സെപ്റ്റംബർ 5, 1997) ,
കവിയും ബിസിനസ്സ് കാരനും, മനുഷ്യ സ്നേഹിയും ഹീറോ സൈക്കിളും മോട്ടോർ സൈക്കിളും ഉണ്ടാക്കുന്ന ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും ആയിരുന്ന ഓംപ്രകാശ് മുൻജൽ( 26 ഓഗസ്റ്റ് 1928- 13 ഓഗസ്റ്റ് 2015)
ദ്രവ്യം നശിപ്പികുവാനോ, സ്യഷട്ടിക്കുവാനോ സാധ്യമല്ലയെന്നും, രാസപ്രവർത്തനം നടക്കുമ്പോൾ ഇതിന്റെ രൂപത്തിൽ വ്യത്യാസം വരുന്നു എന്നേയുള്ളു എന്നും ഓക്സിജനാണ് വസ്തുക്കൾ കത്താൻ സഹായിക്കുന്നതെന്ന് മനസ്സിലാക്കുകയും പ്രാണവായുവിന് ആ പേരിടുകയും സൾഫ്യൂരിക് അമ്ലം, സിങ്ക് ഓക്സൈഡ് എന്നിവയ്ക്കും പേരിടുകയും,രസായനവിദ്യയും അഗ്നിതത്ത്വവു മെല്ലാമായിരുന്ന രസതന്ത്രത്തിന് ഒരു ശാസ്ത്രശാഖയുടെ കൃത്യത നൽകിയതും സർവ്വലൗകിക ഭാഷ നൽകുകയും ചെയ്ത ആധുനിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫ്രെഞ്ച് ശാസ്ത്രജ്ഞനായിരുന്ന ആന്റൺ-ലോറന്റ് ഡി ലാവോസിയർ (1743 ഓഗസ്റ്റ് 26-1794 മെയ് 8 ),
ജോനാസ് സാൽക്കിന്റെ കുത്തിവെയ്പ്പാണ് പോളിയോക്ക് എതിരെ ഉണ്ടായ ആദ്യത്തെ പ്രത്യൌഷധമെങ്കിലും ലോകമെങ്ങും സ്വീകരിക്കപ്പെട്ട പോളിയോ തുള്ളിമരുന്നിന്റെ ഉപജ്ഞാതാവായ ആൽബെർട്ട് സാബിൻ(1906 ഓഗസ്റ്റ് 26-1993 മാർച്ച് 3),
ചരിത്രത്തിൽ ഇന്ന് …ബി.സി.ഇ. 55 – ജൂലിയസ് സീസർബ്രിട്ടണിൽ അധിനിവേശം നടത്തി.
1303- അലാവുദ്ദീൻ ഖിൽജി ചിറ്റോർ കോട്ട കീഴടക്കി. രജപുത്ര സ്ത്രീകളുടെ കൂട്ട ജോഹറിന് (അഭിമാനം രക്ഷിക്കാൻ തീയിൽ ചാടി ആത്മഹത്യ ചെയ്യൽ ) കാരണമായി !
1852- INC ക്ക് മുന്നോടിയായ ബോംബെ അസോസിയേഷൻ നിലവിൽ വന്നു.
1858 – കമ്പി വഴിയുള്ള ആദ്യ വാർത്താപ്രേഷണം.
1883 – ഇന്തോനേഷ്യയിലെ ജാവയ്ക്കും സുമാത്രയ്ക്കുമിടയിലെ ക്രാക്കത്തോവ അഗ്നി പർവ്വതം അവസാനമായി പൊട്ടിത്തെറിച്ചു.
1914- കൊൽക്കത്താ തുറമുഖത്ത് ബ്രിട്ടിഷ് ആയുധങ്ങൾ ഇന്ത്യൻ പോരാളികൾ കൊള്ളയടിച്ചു.
1919 – ആദ്യത്തെ അന്തർ ദേശീയ വിമാന സർവീസ് ലണ്ടനും പാരീസിനുമിടയിൽ തുടങ്ങി.
1920 – സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് അമേരിക്കൻഭരണഘടനയിലെ പത്തൊമ്പതാം ഭേദഗതി
1921 – മലബാർ കലാപത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ വെച്ച് ബ്രിട്ടീഷ് സൈന്യവുമായി നടന്ന ഒരു പോരാട്ടമാണ് പൂക്കോട്ടൂർ യുദ്ധം
1927- ഇന്ത്യയിലെ രണ്ടാമത് റേഡിയോ നിലയം കൊൽക്കത്തയിൽ പ്രക്ഷേപണം തുടങ്ങി.
1955- ടെന്നിസ് മത്സരം ആദ്യമായി കളറിൽ ടെലിവിഷൻ സംപ്രഷണം നടത്തി. യു എസ് എ Vs ഓസ്ട്രേലിയ മത്സരമായിരുന്നു.
1955- ഇന്ത്യൻ സിനിമാ ചരിത്രത്തിലെ അത്ഭുതമായ സത്യജിത് റേയുടെ ‘പാഥേർ പാഞ്ചാലി’ റിലിസ് ചെയ്തു.
1957 – ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി സോവിയറ്റ് യൂണിയൻ പ്രഖ്യാപിച്ചു.
1966 – പൂർണ്ണ പബ്ലിക്കേഷൻസ് ആരംഭം
1966- 24 വർഷം നീണ്ട നമീബിയൻ സ്വാതന്ത്യ സമരത്തിന് തുടക്കം. നമീബിയയിൽ ഈ ദിനം hero day ആയി ആചരിക്കുന്നു.
1976 – റെയ്മണ്ട് ബാരെ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
1978 – Sigmaund John (USSR സഹായത്തോടെ ) ബഹിരാകാശ യാത്ര നടത്തുന്ന പ്രഥമ ജർമൻകാരനായി മാറി
1989 – ദേശിയ പവർ ലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പിൽ സുമിതാ ലാഹ 227.5 കിലോ ഉയർത്തി ചരിത്രം സൃഷ്ടിച്ചു.
1994 – ബ്രിട്ടനിൽ ആർതർ കോൺഹിൽഎന്ന വ്യക്തിക്ക് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹൃദയംവച്ചു പിടിപ്പിച്ചു.
1996- യു എസ് പ്രസിഡണ്ട് ബിൽ ക്ലിൻറൺ welfare reforms act ൽ ഒപ്പിട്ടു.
1999 – 43.18 സെക്കന്റു കൊണ്ട് 400 മീറ്റർ ഓടി മൈക്കേൽ ജോൺസൻ ചരിത്രം കുറിച്ചു.
2010 – ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് കേന്ദ്ര സർക്കാരിൻറെ അംഗീകാരം ലഭിച്ചു.
2015 – വിർജീനിയയിലെ മോനെറ്റയിൽ ഒരു തത്സമയ റിപ്പോർട്ട് നടത്തുന്നതിനിടെ രണ്ട് യുഎസ് മാധ്യമപ്രവർത്തകരെ മുൻ സഹപ്രവർത്തകൻ വെടിവച്ച് കൊന്നു.
. By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘. ************ Rights Reserved by Team Jyotirgamaya