തിരുവനന്തപുരം: ​ലൈംഗിക പീഡനാരോപണത്തെ തുടർന്ന് ജനറൽ സെക്രട്ടറി രാജിവെച്ചതിന് പിന്നാലെ അടിയന്തര എക്സിക്യൂട്ടീവ്​ യോഗം വിളിച്ച് അമ്മ. ചൊവ്വാഴ്ചയാണ് അടിയന്തര യോഗം നടക്കുക
സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി എന്നുള്ള നിലയ്ക്ക് പകരം ചുമതല നിർവഹിക്കുമെന്ന് ബാബുരാജ് അറിയിച്ചു. ബാക്കി കാര്യങ്ങൾ എക്സിക്യൂട്ടീവ് ചേർന്നതിനുശേഷം തീരുമാനിക്കും. വിവാദങ്ങളിൽ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് ജഗദീഷ്.
യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിട്ടതിന് പിന്നാലെയാണ് നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറിപദവിയിൽ നിന്ന് രാജിവെച്ചത്. അമ്മ പ്രസിഡൻ്റ് മോഹൻലാലിനാണ് രാജിക്കത്തയച്ചത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *