കോട്ടയം: മറ്റക്കരയില്‍ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. പാദുവ സ്വദേശി രതീഷാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റക്കര സ്വദേശി ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ശ്രീജിത്ത് രതീഷിനെ മര്‍ദ്ദിച്ചത്. മരണവീട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങി വരുകയായിരുന്ന രതീഷിനെ കാത്ത് റബ്ബര്‍ തോട്ടത്തിൽ ശ്രീജിത്ത് പതുങ്ങിയിരുന്നു. തുടര്‍ന്ന് രതീഷ് സ്ഥലത്തെത്തിയപ്പോള്‍ ശ്രീജിത്ത് മര്‍ദ്ദിക്കുകയായിരുന്നു.