മഞ്ഞുമ്മല്‍ ബോയ്‍സ് ശരിക്കും നേടിയത്?, ടെലിവിഷൻ പ്രീമിയറും പ്രഖ്യാപിച്ചു

മലയാളത്തിന്റെ എക്കാലത്തയും വൻ വിജയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. വമ്പൻ മഞ്ഞുമ്മല്‍ ബോയ്‍സ് ടെലിവിഷനിലും പ്രദര്‍ശനത്തിനെത്തുകയാണ്. ഏഷ്യാനെറ്റിലൂടെയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ് ടെലിവിഷനില്‍ എത്തുക. ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് ചിത്രത്തിന്റെ പ്രീമീയര്‍.

ആഗോളതലത്തില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് 241 കോടി രൂപയോളമാണ് നേടിയത് എന്നാണ് പ്രമുഖ സിനിമ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. സിനിമാ കാഴ്‍ചയില്‍ പുതിയൊരു അനുഭവമായെത്തിയ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‍സ് എന്നാണ് അഭിപ്രായങ്ങള്‍. ശ്വാസംവിടാതെ കണ്ടിരിക്കേണ്ട ഒരു മികച്ച ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന് റിലീസിനേ റിപ്പോര്‍ട്ടുകളുണ്ടായി. വലിയ പ്രതീക്ഷകളുണ്ടായിരുന്ന മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമ പ്രേക്ഷകരെ നിരാശരാക്കിയിരിക്കിയില്ല

ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കണക്കുകളും ലഭിക്കാൻ പോകുന്നത് വലിയ ഒരു കളക്ഷനാണ് എന്ന് അന്നേ സൂചനകള്‍ നല്‍കിയിരുന്നു. ആ സൂചനകളെല്ലാം ശരിവയ്‍ക്കുന്നതായിരുന്നു ചിദംബരത്തിന്റെ ചിത്രത്തിന്റെ മുന്നേറ്റം എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായി. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 200 കോടിയില്‍ അധികം നേടി മലയാളത്തെ ഞെട്ടിച്ചു. ആദ്യമായാണ് മലയാളത്തില്‍ നിന്ന് 200 കോടി ക്ലബുണ്ടായതും.

ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തിയപ്പോള്‍ പുതുമ നിറഞ്ഞ മറ്റൊരു കാഴ്‍ചയാണ് സമ്മാനിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിനും പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ്. സംഗീതം നിര്‍വഹിച്ചരിക്കുന്നത് സുഷിൻ ശ്യാമാണ്.

Read More: നടൻ റിയാസ് ഖാനില്‍ നിന്ന് മോശം അനുഭവമുണ്ടായി, വെളിപ്പെടുത്തി യുവ നടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin