സിദ്ദിഖിന്റെ രാജി ഉചിതമായ തീരുമാനമാണെന്ന് അമ്മ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല. ഇരകൾക്കൊപ്പം മാത്രമേ അമ്മ സംഘടന നിൽക്കുകയുള്ളൂവെന്നും ജയൻ ചേർത്തല പറഞ്ഞു. ഒരു പെൺ കുട്ടി ഇത്തരത്തിൽ ആരോപണം ഉന്നയിച്ചാൽ, സംഘടനയിൽ നിന്നും മാറി നിന്ന് അന്വേഷണവും നിയമ നടപടികളും നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സിദ്ദിഖിന്റെ രാജിയെ തുടർന്ന് അമ്മ ഇന്ന് നറൽ ബോഡി മീറ്റിം​ഗ് കൂടാനും സാധ്യതയുണ്ടെന്നും ജയൻ ചേർത്തല പറഞ്ഞു. ആരോപണം ഉയർന്നാൽ, മാറി നിൽക്കുക എന്നത് അമ്മയുടെ അജണ്ടയാണ്. പ്രത്യേകിച്ച സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന ആളെ കുറിച്ച് ഇത്തരത്തിലൊരു ആരോപണം ഉയർന്നാൽ മാറി നിൽക്കുന്നത് തന്നെയാണ് നല്ലതെന്നും ജയൻ ചേർത്തല പറ‍ഞ്ഞു.
സിദ്ദിഖിന്റേത് ഉചിതമായ തീരുമാനമാണ്. ഇത്തരത്തിലൊരു ആരോപണം വളരെ വിഷമം ഉള്ളതാണ്. നമുക്കും അമ്മയും ഭാര്യയും ഉള്ളതല്ലേ, ഇത്തരത്തിലെ ഒരു ആരോപണം കേൾക്കുമ്പോൾ വളരെ വിഷമം തോന്നുന്നെന്നും ജയൻ ചേർത്തല കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *