കൊച്ചി: രാജ്യത്തെ പ്രാദേശിക കരകൗശല വിദഗ്ദ്ധരെ ആദരിക്കാനായി മുന്‍നിര ടെലികോം സേവന ദാതാവായ വി ആര്‍ട്ടിസാന്‍സ് ഓഫ് ഇന്ത്യ നീക്കത്തിനു തുടക്കം കുറിച്ചു. ഇതിന്‍റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വി സ്റ്റോറുകളില്‍ 60 കരകൗശല വിദഗ്ദ്ധര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കി.
കേരളം അടക്കമുളള സംസ്ഥാനങ്ങളില്‍ പ്രാദേശിക എന്‍ജിഒകളുടെ സഹകരണത്തോടെയാണിതു നടപ്പാക്കിയത്. രാജ്യത്തിന്‍റെ സമ്പന്നമായ സാംസ്ക്കാരിക പാരമ്പര്യം കാത്തു സൂക്ഷിക്കാനും പ്രാദേശിക സമൂഹങ്ങളെ പിന്തുണക്കാനുമുള്ള വിയുടെ പ്രതിബദ്ധതയാണ് ഈ നീക്കങ്ങളിലൂടെ പ്രതിഫലിക്കുന്നത്.