കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് . തന്റെ ഇരുപതാം വയസിൽ നേരിട്ട അനുഭവമാണ് ടെസ് ജോസഫ് വെളിപ്പെടുത്തിയിരിക്കുന്നത്. 2018 ൽ ഉന്നയിച്ച ആരോപണം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ചർച്ചയാകുകയാണ്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകയാണ് ടെസ് ജോസഫ്.
കോടീശ്വരൻ പരിപാടിയുടെ ഷൂട്ടിനിടെ മുകേഷ് മുറിയിലേക്ക് നിരവധി തവണ തന്നെ വിളിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പരിപാടിയുടെ അടുത്ത ഷെഡ്യൂളിൽ തൻ്റെ മുറി മുകേഷിൻ്റെ മുറിക്ക് സമീപത്താക്കിയെന്നും പരിപാടിയുടെ അന്നത്തെ ചുമതലക്കാരൻ ഡെറിക് ഒബ്രിയാൻ എംപി ഇടപ്പെട്ടാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും ടെസ് ജോസഫ് ട്വീറ്റിലൂടെ വെളിപ്പെടുത്തി.എന്നാൽ ആരോപണം മുകേഷ് തള്ളിയിരുന്നു. അത് വേറെ മുകേഷ് കുമാര്‍ ആയിരിക്കുമെന്നായിരുന്നു മുകേഷിന്റെ അന്നത്തെ പ്രതികരണം.‘അങ്ങനെയൊരു സംഭവം ഓർമയിലില്ല. തെറ്റിദ്ധരിച്ചതാകാനാണു സാധ്യത. ഫോണിൽ നിരന്തരം വിളിച്ചു ശല്യപ്പെടുത്തി എന്നാണ് ആരോപണം. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. മുകേഷ് കുമാർ എന്നു പറഞ്ഞു. മറ്റാരെങ്കിലും വിളിച്ചതാകാം. ടെസ് ജോസഫിനെ കണ്ടതായി ഓർക്കുന്നില്ല’– മുകേഷ് പറഞ്ഞിരുന്നു. എന്നാല്‍ നടന്‍ മുകേഷിന്റെ ചിത്രം ഉള്‍പ്പടെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചാണ് ടെസ് ഇപ്പോള്‍ അത് മുകേഷ് തന്നെയാണെന്ന് വെളിപ്പെടുത്തിയത്.   https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *