നടൻ സിദ്ദിഖിന്റെ രാജിയെ സ്വാഗതം ചെയ്‌ത് ഷമ്മി തിലകൻ. ഉടയേണ്ട വിഗ്രഹങ്ങൾ ഉടയണം. അമ്മ പ്രസിഡന്റിന് പ്രതികരണശേഷി നഷ്‌ടപ്പെട്ടുവെന്നും ഷമ്മി തിലകൻപറഞ്ഞു.
‘പ്രസിഡന്റിനാണ് സിനിമ സംഘടനയിൽ സർവാധികാരം. നിയമവിധേയമല്ലാത്തത് എവിടെയും നിലനിൽക്കില്ല. വിഗ്രഹം എന്നത് ആരാധിക്കുന്നവരുടെ വിശ്വാസമാണ് ആ വിശ്വാസം ഇല്ലാതായാൽ അത് ഉടച്ചുകളയണം. ഉപ്പുതിന്നവൻ വെള്ളംകുടിക്കണം. സിനിമയുടെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്നതിനാൽ സിദ്ദിഖ് രാജിവച്ച് ധാർമ്മികത കാട്ടി’ നടൻ സിദ്ദിഖിന്റെ രാജിയെക്കുറിച്ച് ഷമ്മി തിലകൻ പ്രതികരിച്ചു.
തന്റേടത്തോടുകൂടി കാര്യങ്ങൾ സംഘടനയിൽ പറഞ്ഞിട്ടുള്ളയാളാണ് താൻ. പക്ഷെ തനിക്കുപോലും ഇപ്പോൾ ഭയത്തോടെയേ കഴിയാൻ സാധിക്കൂ. താൻ സിനിമയിൽ സജീവമെല്ലെന്നും ഒതുക്കപ്പെട്ടയാളാണെന്നും ഷമ്മി തിലകൻ അഭിപ്രായപ്പെട്ടു.