കാസർകോട് :ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് സ്വദേശത്തും വിദേശത്തും കെ.എം. സി. സി. സംഘടനകൾ നടത്തുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. ബഹ്റൈൻ കെ.എം. സി. സി. കാസർകോട് ജില്ലാ കമ്മിറ്റി 2024 – 25 വർഷത്തെ കർമ്മ പദ്ധതി പ്രകാരം പ്രഖ്യാപിച്ച വിധവ പെൻഷനും എസ്.എസ്. എൽ.സി. പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണ പരിപാടിയും ഉൽഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സത്താർ ഉപ്പള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇബ്രാഹിം ചാല സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള മുഖ്യപ്രഭാണം നടത്തി.എ.കെ. ആരിഫ്, അഷറഫ് എടനീർ, കുഞ്ഞാമു ബെദിര , ബി. ഫാത്തിമ ഇബ്രാഹിം , ഖലീൽ എതിർത്തോട്, ഹുസൈൻ പാറക്കെട്ട് , ജവാദ് പൊവ്വൽ , മുഷ്താഖ് പുത്തൂർ , ഖലീൽ തളങ്കര , സിനാൻ പൊവ്വൽ , അഷറഫ് ചാല , അബ്ബാസ് ഹാജി ചെമ്മനാട് പ്രസംഗിച്ചു.