കോഴിക്കോട്: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി സിപിഎം. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. കോഴിക്കോട് ചെലൂർ സുബ്രഹ്മണ്യ മഹാക്ഷേത്ര കമ്മിറ്റിയുടേതാണ് നടപടി. സംഭവത്തിൽ ഭക്തജനങ്ങൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
ബാലഗോകുലം രാഷ്‌ട്രീയ സംഘടനയാണെന്നാണ് സിപിഎം വാദം. ശോഭായാത്രയ്‌ക്ക് ക്ഷേത്രഭൂമി നൽകാനാകില്ലെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇത്തരമൊരു നിയമം മലബാർ ദേവസ്വം ബോർഡിൽ ഇല്ലെന്നും വിശദീകരണം. ഇത് സംബന്ധിച്ച് ബാലഗോകുലത്തിന് കത്ത് നൽകി.മുൻ വർഷങ്ങളിൽ ശോഭായാത്ര നടത്തുന്നതിനായി ക്ഷേത്രവും ക്ഷേത്രഭൂമിയും വിട്ടുനൽകിയിരുന്നു. കുന്നമംഗലം ഭാഗത്ത് അഞ്ചിടങ്ങളിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭയാത്ര സംഘടിപ്പിച്ചിരുന്നു. മറ്റിടങ്ങളിൽ ആഘോഷപൂർവമായി ശോഭായാത്ര നടക്കുമ്പോഴാണ് ചെലൂർ ഭാഗത്ത് മാത്രമുള്ള വിലക്കെന്ന് ഭക്തജനങ്ങൾ ആരോപിക്കുന്നു.https://eveningkerala.com/images/logo.png