വകുപ്പുകളുടെ ഈഗോയിൽ വലഞ്ഞ് അഭിമാനതാരം; ഒളിംപ്യൻ ശ്രീജേഷിനെ അപമാനിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനതാരം ഒളിംപ്യൻ പി ആർ ശ്രീജേഷിനെ അപമാനിച്ച് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ കായിക മന്ത്രിമാർ തമ്മിലുള്ള പോരിനെ തുടർന്ന് ശ്രീജേഷിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വീകരണം മാറ്റിവെച്ചു. ശ്രീജേഷ് തീരുമാനമറിഞ്ഞത് കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ്. കായിക- വിദ്യാഭ്യാസ വകുപ്പുകൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് നടപടി. മറ്റന്നാൾ സ്വീകരണമെന്ന് വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. കായിക മന്ത്രിയുടെ പരാതിയെ തുടർന്നാണ് പരിപാടി മാറ്റിവെച്ചത്. കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ശ്രീജേഷ് തീരുമാനം അറിഞ്ഞത്. വൈകിട്ട് അഞ്ച് മണിയോടെയാണ് പരിപാടി മാറ്റിയ കാര്യം ശ്രീജേഷിനെ അറിയിച്ചത്.