ഡെമോക്രാറ്റിക് പാർട്ടിയുടെ 2024 തിരഞ്ഞെടുപ്പിലെ സുപ്രധാന പ്രമേയമായ പുനരുത്പാദന അവകാശം പാർട്ടി നാഷനൽ കൺവെൻഷനിൽ ബുധനാഴ്ച രാത്രി റീപ്രൊഡക്ടിവ് ഫ്രീഡം ഫോർ ഓൾ പ്രസിഡന്റും സി ഇ ഒയുമായ രുക്മിണി ‘മിനി’ തിമ്മരാജു ഉന്നയിച്ചു.
സുപ്രീം കോടതി അബോർഷൻ നിരോധിച്ച ശേഷം രാഷ്ട്രീയ വിഷയമായ പുനരുൽപാദനം പാർട്ടിയുടെ വേദികളിൽ സ്ത്രീകളെ ഏറെ ആകർഷിക്കുന്ന വിഷയമായിരിക്കെയാണ് അവർ ആ വിഷയം ഉയർത്തിപ്പിടിച്ചത്.
അബോർഷൻ, ഗർഭ നിയന്ത്രണം തുടങ്ങി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രവർത്തിക്കുന്ന തന്റെ സംഘടന എന്താണ് ചെയ്യുന്നതെന്ന് അവർ വിശദീകരിച്ചു.
അബോർഷൻ വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുളള സ്വാതന്ത്ര്യം എന്തുകൊണ്ടു സ്ത്രീകൾ അർഹിക്കുന്നു എന്നും അവർ വിശദീകരിച്ചു.ഹിലരി ക്ലിന്റണു വേണ്ടി 2016 തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ച അവർ പറഞ്ഞു: “ഈ തിരഞ്ഞെടുപ്പ് അമേരിക്കയുടെ ഭാവി നിര്ണയിക്കുന്നതാണ്.”