ഹേമ കമ്മറ്റിയുമായി ബന്ധപ്പെട്ട് പരാതിയിൽ ഏതു ഉന്നതനാണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ച ഉണ്ടാകില്ല എന്ന് മന്ത്രി സജി ചെറിയാൻ. പരാതിയിലെ വസ്തുത അന്വേഷിക്കേണ്ടത് പൊലീസ് ആണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയും ആരോപണം ഉയർന്നു. ആരോപണവും രഞ്ജിത്തിന്റെ മറുപടിയുമാണ് സർക്കാരിന്റെ മുന്നിലുള്ളത്. പരാതി വന്നാൽ നടപടി ഉണ്ടാകും. ആരോപണത്തിൽ കേസെടുത്താൽ അത് നിലനിൽക്കില്ല, പരാതി തന്നാൽ മാത്രം നടപടി എന്നും മന്ത്രി വ്യക്തമാക്കി.
രഞ്ജിത്തുമായി താൻ സംസാരിച്ചു എന്ന് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിൽ അമ്മയുടെ അഭിപ്രായം ചോദിച്ചു. ഒരു സംഘടനയും നെഗറ്റീവായി പറഞ്ഞില്ല. കേരളത്തിലെ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെ ഏതെങ്കിലും തരത്തിൽ ആക്രമണം ഉണ്ടായാൽ സ്ത്രീകളോടൊപ്പമാണ് സർക്കാർ എന്നും മന്ത്രി വ്യക്തമാക്കി. വേട്ടക്കാരനൊപ്പമല്ല ഇരയോടൊപ്പം ആണ് സർക്കാർ എന്നും മന്ത്രി പറഞ്ഞു.
ആരോപണങ്ങളിൽ കേസെടുക്കാൻ ആവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തീവ്ര രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ പുറത്തു വിടരുത് എന്ന് ഹേമ കമ്മിറ്റിയിൽ നിർദ്ദേശമുണ്ട്. അതുകൊണ്ടാണ് ചില പേരുകൾ മാറ്റിയത്. സർക്കാരിന് ഇത് സംബന്ധിച്ചു ഒന്നും മറക്കാനില്ല. ആരോപണം ഉന്നയിച്ചാൽ വസ്തുത ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം. പക്ഷേ പരാതി കൊടുക്കേണ്ടത് അയാളുടെ ഉത്തരവാദിത്വമാണ്. ആക്ഷേപങ്ങളിലും ആരോപണങ്ങളിലും നടപടിയെടുക്കാൻ ആവില്ലെന്നും മന്ത്രി ആവർത്തിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *