പാടാം പാടാം വീണ്ടുമാ കഥകൾപണ്ടീ നാട്ടിൽ നടന്ന കഥകൾമാലോകർ നെഞ്ചിൽ കുടിവെച്ച കഥകൾമാലോകർ നെഞ്ചിൽ കുടിവെച്ച കഥകൾ(പാടാം പാടാം വീണ്ടുമാ കഥകൾ…)
അത്തലില്ലാത്ത കുടികളുടെ നാട്അടിയാനും കുടിയാനുമൊന്നായ്നടന്ന നാട്
ത്രി ലോകം പുകള്‍കൊണ്ട നാട് (2)സുതലംപോലെയുള്ള നാട് (2)സുതലംപോലെയുള്ള നാട് (2)ഇന്ദ്രസേനൻ വാണിരുന്ന നാട് (2)ഇന്ദ്രനെ പൊറായ്മ കൊള്ളിച്ച നാട് (2)(പാടാം പാടാം വീണ്ടുമാ കഥകൾ…)
മൂന്നടി ഇടം യാചിച്ചു ഭഗവാൻതലത്താഴ്ത്തിക്കൊടുത്തു സേനൻഇന്ദ്രനേയും വെന്നൊരാ സേനൻ
തൃ പ്പാദമൊന്നു വിറച്ചു ഭഗവാൻ വിറച്ചുതൃപ്പാദമൊന്നു വിറച്ചു ഇന്ദ്രസേനൻ നിറഞ്ഞു ചിരിച്ചുഭഗവാനും കൂടെ ചിരിച്ചു(പാടാം പാടാം വീണ്ടുമാ കഥകൾ…)
ആസുരനല്ലാത്തൊരസുരൻഭൂലോകം വാണ കഥകൾമാവേലി മന്നന്റെ വീര ധീര കഥകൾമാവേലി മന്നന്റെ ധീര വീര കഥകൾമലയാളനാടിന്റെ കഥകൾമാബലി മന്നന്റെ കഥകൾമലയാളനാടിന്റെ കഥകൾ(പാടാം പാടാം വീണ്ടുമാ കഥകൾ…)
-സതീഷ് കളത്തില്‍