കൊൽക്കത്ത: കൊൽക്കത്തയില്‍ യുവ ഡോക്‌ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി സഞ്ജയ് ജയ്‌സ്വാൾ.
വിഷയത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്നും അദ്ദേഹം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ‘ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകം ദൗർഭാഗ്യകരമാണ്.
കുറ്റകൃത്യം നടന്ന സ്ഥലത്ത് മാറ്റങ്ങള്‍ വരുത്തിയതായി സിബിഐ കോടതിയില്‍ പറഞ്ഞു. ഇത് പശ്ചിമ ബംഗാൾ സർക്കാരിനെയും പൊലീസിനെയും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നു. വിഷയത്തില്‍ സുപ്രീംകോടതി പ്രത്യേകം ശ്രദ്ധ നല്‍കണമെന്നും ജയ്‌സ്വാൾ ആവശ്യപ്പെട്ടു.