‘ചലച്ചിത്ര അക്കാദമി ചെയർമാൻ’ രഞ്ജിത്ത് ഔദ്യോഗിക വാഹനത്തിന്‍റെ ബോര്‍ഡ് നീക്കം ചെയ്തു

തിരുവനന്തപുരം: ബം​ഗാളി നടിയിൽ നിന്ന് ആരോപണം ഉയർന്നതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഔദ്യോഗിക വാഹനത്തിന്‍റെ ബോര്‍ഡ് നീക്കം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന ബോര്‍ഡ് നീക്കം ചെയ്ത ഔദ്യോഗിക വാഹനം രഞ്ജിത്തിന്‍റെ വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നും കൊണ്ടു പോവുകയും ചെയ്തു. 

ബം​ഗാളി നടിയിൽ നിന്ന് ആരോപണം ഉയർന്ന് വലിയ വാര്‍ത്തയായതിന് പിന്നാലെ രഞ്ജിത്ത് വയനാട്ടിലെ റിസോര്‍ട്ടിലായിരുന്നു. ഇവിടെ രാവിലെ യൂത്ത് കോണ്‍ഗ്രസ് അടക്കം പ്രതിഷേധം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇവിടെ നിന്ന് രഞ്ജിത്ത്  കോഴിക്കോടെക്ക് തിരിച്ചുവെന്നാണ് വിവരം. എന്നാല്‍ രഞ്ജിത്ത്  കോഴിക്കോട് എത്തിയിട്ടില്ല. രഞ്ജിത്തിന്‍റെ കോഴിക്കോടെ വീട്ടിന് പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. 

പദവിയിൽ നിന്ന് രാജിവെക്കാൻ രഞ്ജിത്തിന് മേൽ സമ്മർദം ശക്തമാണ്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജി വെക്കുന്നതാണ് നല്ലതെന്നാണ് എൽ‌ഡിഎഫിൽ നിന്നുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം. 

വിഷയത്തിൽ സർക്കാർ തലത്തിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. വിഷയത്തിൽ നിലപാട് മയപ്പെടുത്തി മന്ത്രിമാർ രം​ഗത്തെത്തിയെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് നിർണ്ണായകമാണ്. ഇടത് കേന്ദ്രങ്ങളിൽ നിന്നും രഞ്ജിത്തിന്റെ രാജിക്കായി സമ്മർദം ശക്തമാവുകയാണ്. 

ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിനെ സർക്കാർ സംരക്ഷിക്കുമ്പോഴും രാജിക്കായി കടുത്ത സമ്മർദ്ദം ഉയർത്തി പ്രതിപക്ഷത്തിനൊപ്പം ഇടതുകേന്ദ്രങ്ങളും രംഗത്തുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ നീക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും എഐവൈഎഫും ആവശ്യപ്പെട്ടു.

ബംഗാളി നടി ശ്രീലേഖാ മിത്ര ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് രഞ്ജിത്തിനെതിരെ ഗുരുതര ആരോപണം ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് ഉന്നയിച്ചത്. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ ശ്രീലേഖക്കുണ്ടായ അനുഭവം ശരിയാണെന്ന് സംവിധായകൻ ജോഷി ജോസഫും ശരിവെച്ചിരുന്നു. ഇനി ആരോപണം തെളിയിക്കേണ്ട ബാധ്യത ഇരക്കാണോ എന്ന ചോദ്യമാണ് ഉയർന്ന് നിൽക്കുന്നത്.   ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടിയിലെന്ന പോലെ രഞ്ജിത്തിനെതിരാ.യ ആരോപണത്തിലും പറച്ചിലിൽ മാത്രം ‘ഇരക്കൊപ്പം’ സ്വീകരിക്കുകയാണ് സർക്കാർ. 

രഞ്ജിത്തിനെതിരെ രാജിസമ്മർദ്ദം ശക്തം; രാജിവെക്കുമോ രഞ്ജിത്ത്? മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം

മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ നടി ഹേമയ്ക്ക് മെമ്പര്‍ഷിപ്പ് തിരിച്ചുനല്‍കി തെലുങ്ക് താര സംഘടന
 

By admin