ചരിത്രത്തിൽ ഇന്ന്, വർത്തമാനവും … °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
. ‘ JYOTHIRGAMAYA ‘. °=°=°=°=°=°=°=°=°. 🌅ജ്യോതിർഗ്ഗമയ🌅. കൊല്ലവർഷം1200 ചിങ്ങം 8അശ്വതി / ഷഷ്ഠി2024 ആഗസ്റ്റ് 24, ശനി
ഇന്ന്,-*അന്തഃരാഷ്ട്രഅപരിചിതസംഗീതദിനം ! [ International Strange Music Day] ആളുകൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള സംഗീതം അവതരിപ്പിയ്ക്കാനും അത് കേൾക്കാനും ഈ ദിനം ഉപയോഗിക്കാം എന്നാണ് പാട്രിക് ഗ്രാൻ്റ് വിശ്വസിച്ചത് ആളുകളുടെ സംഗീത സ്പെക്‌ട്രം ഇപ്രകാരം വിശാലമാക്കുന്നതിലൂടെ സമൂഹം ജീവിതത്തിൻ്റെ മറ്റ് വശങ്ങളിലേക്ക് നോക്കുന്ന രീതിയെ മാറ്റുമെന്ന് വിശ്വസിക്കുന്നു – അദ്ദേഹത്തിൻ്റെ ഇക്കാര്യത്തലുള്ള മന്ത്രം വിശ്വാസം ‘മുൻ വിധികളില്ലാതെ കേൾക്കുക’ എന്നതാണ്.]
*പ്ലൂട്ടോ തരംതാഴ്ത്തൽ ദിനം! [ Pluto Demoted Day ]പ്ലൂട്ടോയുടെ അതേ വലയത്തിൽ നെപ്റ്റ്യൂണിൻ്റെ ഭ്രമണപഥത്തിന് പുറത്തുള്ള ഒരു പ്രദേശത്ത് ഈറിസ് എന്ന ഒരു കുള്ളൻ ഗ്രഹം കണ്ടെത്തിയതോടെയാണ് 2005-ൽ പ്ലൂട്ടോയെ സൗരയൂഥത്തിലെ ഒമ്പതാമത്തെ ഗ്രഹം എന്ന സ്ഥാനത്തുനിന്ന് തരംതാഴ്ത്താനുള്ള പ്രക്രിയ ആരംഭിച്ചത്. ഈ കുള്ളൻ ഗ്രഹമായ ഈറിസ് യഥാർത്ഥത്തിൽ പ്ലൂട്ടോയേക്കാൾ വലുതായതിനാൽ, ഇത് ഗ്രഹവർഗ്ഗീകരണത്തിൽ ഒരു പാട് സങ്കീർണതകൾ സൃഷ്ടിച്ചു അങ്ങനെ 2006 ഓഗസ്റ്റ് 24-ന് ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ നടന്ന ശാസ്ത്രസമ്മേളനത്തിൽ ഒരു പൂർണ്ണ വലിപ്പമുള്ള സൗരയൂഥഗ്രഹത്തിൻ്റെ സ്ഥാനത്തു നിന്ന് പ്ലൂട്ടോയെ തരംതാഴ്ത്താൻ തീരുമാനിച്ചു. ]
* വെസൂവിയസ് ദിനം ![Vesuvius Day ]; എ. ഡി 79-ൽ ലോകത്തിലെ ഏറ്റവും അപകടകരമായ അഗ്നിപർവ്വതങ്ങളിലൊന്നായ ഇറ്റലിയിലെ ‘വെസൂവിയസ് ‘ പൊട്ടിത്തെറിച്ച് റോമൻ നഗരങ്ങളായ പോംപിയും, ഹെർക്കുലേനിയവും നാമാവശേഷമായി. 1592 ലാണ് പോംപി നഗരം വീണ്ടും കണ്ടെത്തപ്പെട്ടത്. ഇന്ന് യുനെസ്കോ “വേൾഡ് ഹെറിറ്റേജ് സൈറ്റ്” ആയി പ്രഖ്യാപിച്ചിരിക്കുന്ന വെസൂവിയസ് ഇന്ന് ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.]
ദേശീയ പീച്ച് പൈ ദിനം[National Peach Pie Day] – അമേരിക്കയിൽ പീച്ച് പൈ എന്ന വിഭവം തീർച്ചയായും അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭക്ഷണ സാധനങ്ങളിൽ ഒന്നാണ്. ഇത് വളരെ സമ്പന്നവും ക്രീമിയും സ്വാദിഷ്ടമായ സ്വാദും കൊണ്ട് സമ്പുഷ്ടമാണ്. വാനില ഐസ്‌ക്രീമിൻ്റെ കനത്ത സ്‌ലൈസ് ഉപയോഗിച്ച് ഇത് വിളമ്പുന്നത് ഏത് ദിവസത്തേയും ഭക്ഷണ മേശയിലെ തികഞ്ഞ സാന്നിദ്ധ്യമാണ്, അല്ലെങ്കിൽ തുടക്കമാണ്. അതുകൊണ്ട് തന്നെ ഈ മധുരപലഹാരവും അത് ഇഷ്ടപ്പെടുന്നവരും അമേരിയ്ക്കയിൽ ആസ്വദിയ്ക്കപ്പെടുന്നു ആഘോഷിയ്ക്കപ്പെടുന്നു.
*ദേശീയ കത്തി ദിനം ![National Knife Day]-ദേശീയ കത്തി ദിനം, ദിനംപ്രതി ആളുകൾ ഉപയോഗിക്കുന്ന കത്തികളെ ദേശീയ തലത്തിൽ ആദരിയ്ക്കുന്ന ഒരു ദിവസമാണ് ഇന്ന്. പുരാതന കാലം മുതൽ മനുഷ്യരോടൊപ്പം ഉണ്ടായിരുന്ന ഈ അത്ഭുത ഉപകരണത്തിൻ്റെ ആഘോഷമാണ് ഈ ദിവസം. ]
*അന്താരാഷ്ട്ര കോസ്പ്ലേ ദിനം ![പ്രിയപ്പെട്ട കഥാപാത്രങ്ങളെപ്പോലെ വസ്ത്രം ധരിച്ച് തങ്ങൾ വായിച്ച കഥകളിലെ സാങ്കൽപ്പിക ലോകങ്ങളിലേക്ക് ചുവടുവെക്കുകയും ഒരു ദിവസം മുഴുവൻ രസകരവും സമാന ചിന്താഗതിക്കാരായ വ്യക്തികളുമായി ബന്ധപ്പെടുകയും ചെയ്യുക എന്നതാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഓഗസ്റ്റ് മാസത്തിൻ്റെ വാരാന്ത്യത്തിൽ ആഘോഷിക്കുന്ന ഈ ഇൻ്റർനാഷണൽ കോസ്‌പ്ലേ ദിനം വെറുമൊരു ദിവസമല്ല. സിനിമകൾ, ടിവി ഷോകൾ, കോമിക്‌സ്, വീഡിയോ ഗെയിമുകൾ എന്നിവയിൽ നിന്നുള്ള ഒരാളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ ഉൾക്കൊള്ളുന്നതിലെ സർഗ്ഗാത്മകതയുടെയും കരകൗശല നൈപുണ്യത്തിൻ്റെയും പൂർണ്ണമായ സന്തോഷത്തിൻ്റെയും ഉജ്ജ്വലമായ ആഘോഷമാണിത്.]
* ഉക്രൈൻ : 31മത് സ്വാതന്ത്ര്യദിനം !* ഉക്രൈൻ- റഷ്യ യുദ്ധത്തിനിന്ന് ഒന്നര വർഷം !!!* ലൈബീരിയ : പതാക ദിനം !* Nostalgia Night (Uruguay)
*ബ്രഹ്മകുമാരീസ് വിശ്വബന്ധുത്വ ദിനം !ഇന്നത്തെ മൊഴിമുത്ത്”വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്. ഏന്നെ സംബന്ധിച്ചടുത്തോളം, എന്റെ ചിന്തയുടെയും, അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായം കൂടിയാണ് സാഹിത്യവിമർശനം. എന്റെ ചിന്തകളും വികാരങ്ങളും ഒളിച്ചുവക്കാൻ അറിഞ്ഞുകൂടാത്തതുകൊണ്ടാണ് ഞാൻ എഴുതുന്നത്”[ – കെ പി അപ്പൻ ]
ജന്മദിനംഅർജ്ജുൻ അശോകൻ (1993 ഓഗസ്റ്റ് 24)ശന്തനു ഭാഗ്യരാജ് (1986 ഓഗസ്റ്റ് 24)കാർട്ടൂണിസ്റ്റ് സുധീർനാഥ് (1971 ഓഗസ്റ്റ് 24)അനുമോഹൻ (1990 ഓഗസ്റ്റ് 24)എം. രാജേഷ് (1975 ഓഗസ്റ്റ് 24 )മുകേഷ് തിവാരി (1969 ഓഗസ്റ്റ് 24)അലന സെര്ഗെയെവ്ന കൊസ്റ്റോർണിയയുടെ (2003 ഓഗസ്റ്റ് 24)വിൻസെന്റ് കെന്നഡി മക്മഹോൺൻ്റേയും ( 1945 ഓഗസ്റ്റ് 24),കാരെൻ യുളെൻബെക്കിൻ്റെയും (1942 ഓഗസ്റ്റ് 24) ഡേവിഡ് ഖാരി വെബ്ബർ ചാപ്പൽൻ്റേയും (1973 ഓഗസ്റ്റ് 24)
അർജുൻ അശോകൻ (ജനനം: ഓഗസ്റ്റ് 24, 1993). നടൻ ഹരിശ്രീ അശോകന്റെ മകനായി എറണാങ്കുളത്ത് ജനനം. 2012-ൽ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം നടത്തി. 2017 ൽ അഞ്ച് വർഷത്തിന് ശേഷം നടൻ സൗബിൻ ഷാഹാർ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെ പ്രധാന വേഷം കൈകാര്യം ചെയ്തു കൊണ്ട് മലയാള സിനിമയിൽ സജീവമായി. പറവ, ബിടെക് , വരത്തൻ, മന്ദാരം, ജൂൺ,ഉണ്ട,അമ്പിളി, തുറമുഖം, ട്രാൻസ്, ഭ്രമയുഗം തുടങ്ങിയവയാണ് അർജ്ജുൻ അശോകൻ അഭിനയിച്ച ചില സിനിമകൾ
ശാന്തനു ഭാഗ്യരാജ് (ജനനം 24 ഓഗസ്റ്റ് 1986) . തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ കെ . ഭാഗ്യരാജിൻ്റെയും, തെന്നിന്ത്യൻ നായികയായിരുന്ന പൂർണിമ ഭാഗ്യരാജിൻ്റെയും മകനായി ചെന്നയിൽ ജനിച്ച ശന്തനു തൻ്റെ പിതാവിൻ്റെ “വേട്ടിയെ മടിച്ചു കെട്ട് ” എന്ന സിനിമയിലൂടെ (1998) ബാലതാരമായി 1998 ലാണ് ആദ്യമായി അരങ്ങേറിയത്. തുടർന്ന് , 2008 ൽ “ശക്കരക്കട്ടി ” എന്ന സിനിമയിലൂടെ നായകനായി അഭിനയിച്ചു നല്ലൊരു ഡാൻസർ കൂടിയായ . അദ്ദേഹത്തിന് ഒരു യൂട്യൂബ് ചാനലും കൂടി സ്വന്തമായി ഉണ്ട്. മോഹൻ ലാലിനൊപ്പം ഏഞ്ചൽ ജോൺ എന്ന ഒരു മലയാള സിനിമയിലും ശന്തനു നായകനായി അഭിനയിച്ചിട്ടുണ്ട് .
സുധീർനാഥ് ഒന്നാം യു.പി.എ സര്‍ക്കാരില്‍ കേന്ദ്ര ഊര്‍ജ മന്ത്രി പി.എം.സെയ്തിന്റെ മാധ്യമകാര്യ സെക്രട്ടറിയായും എട്ടു വര്‍ഷത്തോളം കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയായും പ്രവർത്തിച്ച, നിലവിൽ ഗള്‍ഫ് ഇന്ത്യന്‍സ് റസിഡന്റ് എഡിറ്ററായും പ്രവർത്തിക്കുന്ന പ്രശസ്ത കാർട്ടൂണിസ്റ്റ് സുധീർനാഥിന്റേയും (1971),
അനു മോഹൻ മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായരും അമ്മാവൻ സായ് കുമാറും ജ്യേഷ്ടൻ വിനു മോഹനും സഞ്ചരിച്ച അഭിനയപന്ഥാവിലേക്ക് 2005ൽ പുറത്തിറങ്ങിയ ‘കണ്ണേമടങ്ങുക ‘ എന്ന ചിത്രത്തിലൂടെ തുടക്കം കുറിക്കുകയും 2011-ൽ പുറത്തിറങ്ങിയ ‘ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്, രൂപേഷ് പീതാംബരന്റെ തീവ്രം, സച്ചിയുടെ അയ്യപ്പനും കോശിയും’ ( സുജിത് എന്ന കഥാപാത്രം) തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ പുതിയ വാഗ്ദാനമായി മാറുകയുംചെയ്ത അനു മോഹന്റേയും (1990),
എം രാജേഷ് തമിഴ് ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനുമായ എം രാജേഷിൻ്റേയും (1975),
മുകേഷ് തീവാരിപ്രശസ്ത ബോളിവുഡ് നടനായ മുകേഷ് തിവാരിയുടേയും (1969),
ലോക ജുനിയർ സിൽവർ മെഡൽ, 2017 ജെജിപി ഫൈനൽ സിൽവർ മെഡൽ, 2017 ജെ ജി പി പോളണ്ട് ചാമ്പ്യൻ, 2018 റഷ്യൻ നാഷണൽ വെങ്കല മെഡൽ എന്നിവ നേടിയ റഷ്യൻ ഫിഗർ സ്കേറ്റർ അലന സെര്ഗെയെവ്ന കൊസ്റ്റോർണിയയുടെ (2003) ,
ഒരു അമേരിക്കൻ വ്യവസായിയും മീഡിയ പ്രൊപ്രൈറ്ററും പ്രൊഫഷണൽ റെസ്ലിംഗ് എക്സിക്യൂട്ടീവുമായ ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ റെസ്ലിംഗ് കമ്പനിയായ WWE യുടെ എക്സിക്യൂട്ടീവ് ചെയർമാനായ വിൻസെന്റ് കെന്നഡി മക്മഹോൺൻ്റേയും ( 1945),
ആബെൽ പ്രൈസ്‍ കരസ്ഥമാക്കിയ ആദ്യ വനിതയാണ് കാരെൻ യുളെൻബെക്കിൻ്റെയും (1942)
ഒരു അമേരിക്കൻ സ്റ്റാൻഡ് – അപ്പ് ഹാസ്യനടനും നടനുമായ ആക്ഷേപഹാസ്യ കോമഡി സ്കെച്ച് പരമ്പരയായ ചാപ്പൽസ് ഷോ (2003–2006) എന്ന പരമ്പരയിലൂടെ ഫെയിമസ്സായ ഡേവിഡ് ഖാരി വെബ്ബർ ചാപ്പൽൻ്റേയും (1973), ജന്മദിനമാണ് ഇന്ന് !
സ്മരണാഞ്ജലിആർ.വി. കുഞ്ഞിക്കുട്ടൻ തമ്പുരാൻ മ. (1936 – 2010)എം.എസ്. മേനോൻ മ. (1925-1998)രാജൻ കാക്കനാടൻ മ. (1942-1991)വിശുദ്ധ റോസ മ. (1586-1617 )തോമസ് ചാറ്റർട്ടൺ മ. (1752-1770) റിച്ചാർഡ് ആറ്റൻബറോ മ. (1923-2014)ലിയോനാർഡോ കാർനോട്ട് മ. (1796 – 1832)[തെർമോ ഡൈനാമിക്സിന്റെ പിതാവ്.]
50 ഓളം മലയാള ചലച്ചിത്രങ്ങളിലും, കോട്ടൺമേരി എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിലും അഭിനയിച്ച കൊച്ചി രാജ കുടുംബാംഗവും മലയാളചലച്ചിത്ര സീരിയൽ അഭിനേതാവും കഥകളി കലാകാരനും എഴുത്തുകാരനുമായിരുന്ന ആർ.വി. കുഞ്ഞിക്കുട്ടൻ തമ്പുരാൻ(1936 – 2010, ഓഗസ്റ്റ് 24),
കേരള, കോഴിക്കോട്, മദിരാശി സർവകലാശാലകളിൽ സംസ്‌കൃതം ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗവും, അധ്യക്ഷനും, കോഴിക്കോട് സർവകലാശാലയുടെ ഭാഷാഫാക്കൽറ്റി, അക്കാദമിക് കൗൺസിൽ, സെനറ്റ്, അധ്യാപന നിയമനസമിതി, അന്താരാഷ്‌ട്ര സംസ്‌കൃതസമിതി ഇവയിൽ അംഗവും, തിരൂരിലെ തുഞ്ചൻസ്‌മാരക മാനേജിംഗ് കമ്മിറ്റിയുടെ ചെയർമാനും, വി.ടി. സാമാരക ട്രസ്‌റ്റ് ചെയർമാനും, പി. സി. വാസുദേവൻ ഇളയത് സ്‌മാരക ട്രസ്‌റ്റ് വൈസ്‌ചെയർമാനും, ശ്രീശങ്കര സംസ്‌കൃത സർവകലാശാല ബോർഡ് ഓഫ് സ്‌റ്റഡീസ് ചെയർമാനും , അക്കാദമിക് കൗൺസിൽ മെമ്പറും , കേരളസർക്കാരിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ് അധ്യക്ഷനും ആയിരുന്ന സാഹിത്യ വിമർശകൻ എം.എസ്. മേനോൻ(1925 സെപ്റ്റംബർ 15- ഓഗസ്റ്റ് 24, 1998)
2000 മുതൽ 2004 വരെ ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ അംഗമായിക്കുകയും ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ അവാർഡായ പത്മവിഭുഷൺ നേടിയിട്ടുള്ള രസതന്ത്രജ്ഞനും രാഷ്ട്രീയക്കാരനും ബീഹാർ, പശ്ചിമ ബംഗാൾ, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായി സേവനമനുഷ്ഠിച്ച എ.ആർ. കിദ്വായി(1 ജൂലൈ 1920 – 24 ഓഗസ്റ്റ് 2016)
സാഹിത്യനിരൂപകനും ചരിത്ര ഗവേഷകനും അധ്യാപകനുമായിരുന്ന പ്രൊഫ.പി.മീരാക്കുട്ടി (28 ഫെബ്രുവരി 1930 – 24 ഓഗസ്റ്റ് 2017).
അമേരിക്കയിൽ നിന്ന് ഒന്നാമതായി വിശുദ്ധയെന്ന് നാമകരണം ചെയ്യപ്പെട്ട ലിമയിലെ വിശുദ്ധ റോസ (1586, ഏപ്രിൽ 16 – 1617 ഓഗസ്റ്റ് 24),
മഞ്ഞപ്പനി സംബന്ധിച്ച പരീക്ഷണങ്ങൾക്കായി ജീവിതം ഹോമിച്ച അമേരിക്കൻ സൈന്യത്തിലെ നേഴ്സ് ആയിരുന്നു ക്ലാര ലൂയിസ് മാസ്സ് (ജൂൺ 28, 1876 – ഓഗസ്റ്റ് 24 )
സ്വന്തം ഭാവനയുടേയും അനുകരണസാമർഥ്യത്തിന്റേയും ബലത്തിൽ എഴുതിയ കവിതകൾ പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു കവിയുടേതെന്ന അവകാശവാദത്തോടെ അവതരിപ്പിച്ച് പ്രസാധകരേയും സാഹിത്യാസ്വാദകരേയും കബളിപ്പിച്ചതിന്റെ പേരിൽ അറിയപ്പെടുന്ന, വളരെ ഹ്രസ്വമായ ജീവിതകാലത്തിനിടെ ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തെ കാര്യമായി സ്വാധീനിച്ച ഒരു ദുരന്തപ്രതിഭയായിരുന്ന തോമസ് ചാറ്റർട്ടൺ( 20 നവംബർ, 1752- 24 ഓഗസ്റ്റ്, 1770),
എട്ട് ഓസ്‌കർ അവാർഡുകൾ നേടിയ ഗാന്ധി’ സിനിമ ഉൾപ്പടെ നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രസംവിധായകനും അഭിനേതാവും നിർമ്മാതാവും വ്യാപാരസംരംഭ കനുമായിരുന്ന റിച്ചാർഡ് ആറ്റൻബറോ എന്നറിയപ്പെടുന്ന റിച്ചാർഡ് സാമുവൽ ആറ്റൻബറോ എന്ന ബാരൻ ആറ്റൻബറോ(29 ഓഗസ്റ്റ്,1923 – 24 ഓഗസ്റ്റ് 2014)
നമുക്ക് മുന്നേ നടന്ന് നമ്മെ വിട്ടുപോയ നമ്മുടെ മുൻഗാമികളുടെ ജന്മദിനംകെ. കേളപ്പൻ ജ. (1889-1971)ബിന ദാസ് ജ. (1911-1986) ബി.ജി. ശേഖർ ജ. (1888-1957)[ ബോംബെ പ്രവിശ്യയിലെ ആദ്യ മുഖ്യമന്ത്രി]രാജ്ഗുരു ജ. (1908-2931)[ഭഗത് സിങിന്റെ സന്തത സഹചാരിയായ രക്തസാക്ഷി.]യാസർ അറഫാത്ത് ജ. (1929-2004)ഹൊവാർഡ് സിൻ ജ. (1922-2010)കനകലത (1960 ഓഗസ്റ്റ് 24 – 2024 മെയ് 6)
കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്ന കേരളഗാന്ധി എന്ന് അറിയപ്പെട്ടിരുന്ന കെ. കേളപ്പൻ ( 1889 ഓഗസ്റ്റ് 24- 1971 ഒക്ടോബർ 7),
ബംഗാൾ ഗവർണറായിരുന്ന സ്റ്റാൻലി ജാക്സണെതിരേ സർവ്വകലാശാ ബിരുദദാന ചടങ്ങിൽ വെച്ച് നിറയൊഴിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകയും, വിപ്ലവകാരിയും ആയിരുന്നു ബിന ദാസ് (24-08-1911 – 26-12-1986) ,
പലസ്തീൻ നാഷണൽ അഥോറിറ്റിയുടേയും പി.എൽ.ഒ.യുടെയും ചെയർമാനും പ്രശസ്തനായ ഒരു അറബ് നേതാവുമായിരുന്ന യാസർ അറഫാത്ത് എന്ന് പരക്കെ അറിയപ്പെടുന്ന മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അബ്ദുൽ റഊഫ് അറഫാത് അൽ-ഖുദ്‌വ അൽ-ഹുസൈനി (24 ആഗസ്റ്റ് 1929–11 നവംബർ 2004),
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇരുണ്ടവശം ചിത്രീകരിക്കുന്ന “അമേരിക്കൻ ഐക്യനാടുകളുടെ ജനകീയ ചരിത്രം” എന്ന കൃതി എഴുതിയ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ രാഷ്ട്രതന്ത്ര വിഭാഗം പ്രൊഫസറും ചരിത്രകാരൻ, എഴുത്തുകാരൻ, നാടകകൃത്ത്, ബുദ്ധിജീവി, ഇടതുപക്ഷ അരാജകവാദ പ്രവർത്തകൻ എന്നിനിലയിൽ പ്രസിദ്ധനും ആയിരുന്ന ഹൊവാർഡ് സിൻ(ആഗസ്റ്റ് 24, 1922 – ജനുവരി 27, 2010) ,
കനകലത നാടകാഭിനയത്തിലൂടെ കലാരംഗത്തെത്തുകയും മലയാള ചലച്ചിത്ര, നാടക – ടെലിസീരിയൽ രംഗത്ത് കഴിഞ്ഞ 30 വർഷങ്ങളായി പ്രവർത്തിക്കുകയും ചെയ്യുന്ന കനകലതയുടേയും (1960 ഓഗസ്റ്റ് 24-2024 മെയ് 6),
ചരിത്രത്തിൽ ഇന്ന് …79 – വെസൂവിയസ് അഗ്നിപർവത സ്ഫോടത്തിൽ പോംപെയ്, ഹെർകുലേനിയം, സ്റ്റാബിയ ഏന്നീ നഗരങ്ങൾ ചാരത്തിൽ മുങ്ങി
1215 – പോപ്പ് ഇന്നസെന്റ് മൂന്നാമൻ മഗ്നാകാർട്ട കരാർ അസാധുവായതായി പ്രഖ്യാപിച്ചു.
1456 – ഗുട്ടൻബർഗ് ബൈബിൾ അച്ചടി പൂർത്തിയാക്കി.
1608 – ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ആദ്യ പ്രതിനിധി സൂററ്റിൽ വ്യാപാര ആവശ്യാർഥം എത്തി.
1690 കൊൽക്കത്ത സ്ഥാപിതമായി.
1690 – ജോബ് ചാർ നോക്ക് ഈസ്റ്റിന്ത്യാ കമ്പനി പ്രതിനിധിയായി കൊൽക്കത്തയിൽ എത്തി. കൊൽക്കത്ത സ്ഥാപകദിനമായി ഇന്ന് ആചരിക്കുന്നു
1858 – വെർജീനിയയിലെ റിച്ച്‌മണ്ട്‌നഗരത്തിൽ 80 കറുത്ത വർഗ്ഗക്കാർ വിദ്യ അഭ്യസിച്ചതിനാൽ അറസ്റ്റ് ചെയ്യപ്പെട്ടു.
1875 – ക്യാപ്റ്റൻ മാറ്റ് വെബ്ബ് ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യവ്യക്തിയായി ത്തീർന്നു.
1891 – എഡിസൺ ചലച്ചിത്ര ഛായാഗ്രഹിക്ക് വേണ്ടിയുള്ള പേറ്റന്റ് സമ്പാദിച്ചു.
1949 – NATO സ്ഥാപിതമായി
1954 – അമേരിക്കയിൽ കമ്യൂണിസ്റ്റ് കണ്ട്രോൾ ആക്റ്റ് പാസ്സാക്കി, അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചു.
1960 – അന്റാർട്ടിക്കയിലെ വോസ്റ്റോക്കിൽ ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ടതിൽവച്ച് ഏറ്റവും കുറഞ്ഞ് താപനിലയായ -88 -127 അനുഭവപ്പെട്ടു.
1968 – ഫ്രാൻസ് അഞ്ചാമത്തെ ആണവ രാഷ്ട്രമായി
1969 – വി.വി ഗിരി ഭാരതത്തിന്റെ നാലാമത്ത്ര് പ്രസിഡണ്ടായി.
1974 – ഫക്രുദ്ദിൻ അലി അഹമ്മദ് അഞ്ചാം പ്രസിഡണ്ടായി.
1991- മിഖായാൽ ഗോർബച്ചേവ് USSR കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനം ഒഴിഞ്ഞു
1991- ഉക്രൈൻ സോവിയറ്റ് യൂണിയനിൽനിന്നും സ്വാതന്ത്ര്യം നേടി
2006 – പ്ലൂട്ടോയെ കുള്ളൻ ഗ്രഹമാക്കി ഗ്രഹ പദവി ഒഴിവാക്കി.
2011 – സ്റ്റീവ് ജോബ്സ് ആപ്പിൾ CEO സ്ഥാനം രാജിവച്ചു.
2014 – സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ; 1989 ന് ശേഷം ആ പ്രദേശത്തെ ഏറ്റവും വലുതാണിത് .
2016 – മധ്യ ഇറ്റലിയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം , റോമിലും ഫ്ലോറൻസിലും തുടർചലനങ്ങൾ അനുഭവപ്പെട്ടു . ഏകദേശം 300 പേർ കൊല്ലപ്പെടുന്നു.
2017 – തായ്‌വാനിലെ ദേശീയ ബഹിരാകാശ ഏജൻസി ഫോർമോസാറ്റ്-5 എന്ന നിരീക്ഷണ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിച്ചു.
2020 – എറിൻ ഒ ടൂൾ കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു .
. By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘. ************ Rights Reserved by Team Jyotirgamaya