കോഴിക്കോട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ മുൻ വിസിക്ക് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്. സർവകലാശാല മുൻ വൈസ് ചാൻസലർ എംആർ ശശീന്ദ്രനാഥിനാണ് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
30 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം. സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് സസ്പെൻഷനിൽ കഴിയുന്ന മുൻ ഡീൻ എം കെ. നാരായണനും അസിസ്റ്റന്റ് വാർഡൻ ഡോ. ആർ കാന്തനാഥനും വീഴ്ച പറ്റിയെന്നാണ് ചാൻസലറായ ഗവർണറുടെ വിലയിരുത്തൽ.
ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കൂടുതൽ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
ഗവർണർ നിയമിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം സർവകലാശാല വിസിക്ക് കൈമാറിയിട്ടുണ്ട്. 45 ദിവസത്തിനകം ഇരുവർക്കും എതിരെ എന്ത് നടപടി എടുത്തെന്ന് അറിയിക്കണമെന്നാണ് നിർദേശം. റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിക്കാൻ നാലംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *