കൊച്ചി: തര്‍ക്കത്തിനൊടുവില്‍ യുവാവ് സഹോദരനെ വെടിവച്ച് വീഴ്ത്തി. മൂവാറ്റുപുഴയിലാണ് സംഭവം. കടാതി സ്വദേശി നവീനിനാണ് സഹോദരന്‍ കിഷോറിന്റെ വെടിയേറ്റത്. വയറിനു പരിക്കേറ്റ നവീന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ഇരുവരും ജ്യേഷ്ഠാനുജത്തിമാരുടെ മക്കളാണ്. മദ്യപിക്കുന്നതിനിടെയായിരുന്നു തര്‍ക്കവും ആക്രമണവും. ഇവര്‍ തമ്മില്‍ മുമ്പും വഴക്കുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.