മലപ്പുറം: പൊന്നാനിയിൽ എഐവൈഎഫ് നേതാവിന് വെട്ടേറ്റു. പരിക്കേറ്റ എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റിയംഗം എം മാജിദിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊന്നാനി കർമ റോഡിൽ വെച്ചാണ് സംഭവം നടന്നത്. വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.