നടി ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ നിയമ നടപടി വേണം, സർക്കാ‍ർ നഷ്ടപ്പെട്ട ആര്‍ജവം തിരിച്ചെടുക്കണം: ആഷിഖ് അബു

തിരുവനന്തപുരം : സംവിധായകനും ചലച്ചിത്ര അക്കാദമി ചെയ‍ര്‍മാനുമായ രഞ്ജിത്തിനെതിരായ നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ തലകുനിച്ച് കേൾക്കുന്നുവെന്ന് സംവിധായകൻ ആഷിക് അബു ന്യൂസ് അവറിൽ. ബംഗാളിൽ നിന്നും വന്നൊരു സ്ത്രീ കേരളത്തിൽ ഭയചികിതയായി ഒരു രാത്രി തളളി നീക്കേണ്ടി വന്നിരിക്കുന്നു. നഗ്നമായ മനുഷ്യാവകാശ ലംഘനവും സ്ത്രീയോടുളള അക്രമവുമാണുണ്ടായത്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശക്തമായ നിയമപരമായ നടപടി എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും ആഷിക് അബു ആവശ്യപ്പെട്ടു. 

”വലിയൊരു ക്രമിനൽ കുറ്റം 2017 ൽ നടന്നതിന് തുട‍ര്‍ച്ചയായാണ് സ‍ർക്കാര്‍ ഹേമാകമ്മറ്റി രൂപീകരിച്ചത്. റേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്ന ക്രമിനൽ സ്വഭാവമുളള കാര്യങ്ങളിൽ എന്ത് കൊണ്ട് നടപടിയുണ്ടാകുന്നില്ല. ഇടതുപക്ഷ സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കുന്നത്. ഇടത് സര്‍ക്കാരിനെ പോലും സമ്മര്‍ദ്ദത്തിലാക്കാനും ഈ രീതിയിൽ കുഴിയിലാക്കാനുമുളള സമ്മ‍ര്‍ദ്ദ ശക്തി ഇവര്‍ക്കുണ്ടെന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്. സർക്കാ‍ർ നഷ്ടപ്പെട്ട ആര്‍ജവം തിരിച്ചെടുക്കണം.

രഞ്ജിത്തിനെതിരെ നടി; ‘പാലേരി മാണിക്യത്തിൽ അഭിനയിക്കാനെത്തിയപ്പോൾ മോശമായി പെരുമാറി, ശരീരത്ത് തൊട്ടു’

കഴിഞ്ഞ തവണ അമ്മ ഭാരവാഹികൾ  വാര്‍ത്താ സമ്മേളനത്തിന് വന്ന ശരീര ഭാഷയും ഇന്ന് അമ്മ ഭാരവാഹികളുടെ ശരീര ഭാഷയും ശ്രദ്ധിക്കണം. വലിയ മാറ്റമുണ്ടായെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ന് നടൻ ജഗദീഷ് എടുത്ത നിലപാട് ആശ്വാസകരവും അഭിമാനപരവുമായിരുന്നു. അത്തരം നിലപാടുകൾ അപൂര്‍വ്വമാണ്.  അമ്മയിലും തലമുറമാറ്റമുണ്ടാകുന്നുവെന്ന് കരുതുന്നതായും ആഷിക് അബു കൂട്ടിച്ചേര്‍ത്തു.  

By admin