ദീപിക പദുക്കോണിന്‍റെ ഡിന്നറില്‍ അതിഥിയായി ബാഡ്മിന്‍റണ്‍ താരം ലക്ഷ്യ സെന്‍

മുംബൈ: ദീപിക പദുക്കോൺ തന്‍റെ മരുമക്കളായ ജഗ്ജിത് സിംഗ് ഭവ്നാനി, അഞ്ജു ഭവ്നാനി, സഹോദരി റിതിക ഭവ്നാനി എന്നിവർക്കൊപ്പം ഈ ആഴ്ച ആദ്യം മുംബൈയിലെ ഒരു ഭക്ഷണശാലയിൽ ഡിന്നര്‍ കഴിക്കാന്‍ എത്തി. 

ദീപികയുടെ പിതാവും ഇതിഹാസ ബാഡ്മിന്‍റണ്‍ താരവുമായ പ്രകാശ് പദുക്കോൺ പരിശീലിപ്പിച്ച ഒളിംപിക്സ് സെമിയില്‍ എത്തിയ ലക്ഷ്യ സെന്നും അവർക്കൊപ്പം ഉണ്ടായിരുന്നു. ഡിന്നര്‍ സമയത്തെ ചിത്രങ്ങൾ ദീപിക പാദുകോണിന്‍റെ  ഒരു ഫാൻ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.

“ദീപിക, ജഗ്ജിത് സിംഗ് ഭവ്നാനി, അഞ്ജു ഭവ്നാനി, സഹോദരി റിതിക ഭവ്നാനി, ലക്ഷ്യ സെൻ, അപൂർവ, ആദിത്യ അഗർവാൾ എന്നിവരോടൊപ്പം ഇന്നലെ രാത്രി ഡിന്നര്‍ ഡേറ്റിലായിരുന്നു ഇതിന്‍റെ ചിത്രങ്ങള്‍” എന്നാണ് പോസ്റ്റിലെ അടിക്കുറിപ്പ്.

അമ്മയാകാൻ പോകുന്ന ദീപിക മുംബൈയിലെ ഭക്ഷണശാലയിൽ നിന്ന് ഇറങ്ങുന്ന ചിത്രങ്ങളും വൈറലായിരുന്നു. പാപ്പരാസി പേജുകളില്‍ ഇതിന്‍റെ വീഡ‍ിയോകള്‍ വൈറലാണ്. 

ദീപിക പദുക്കോണും രൺവീർ സിംഗും തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 29 ന് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി താരദമ്പതികൾ അറിയിച്ചു. സെപ്റ്റംബറിൽ കുഞ്ഞ് ഉണ്ടാകുമെന്നും അവർ സൂചിപ്പിച്ചു.

പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവർക്കൊപ്പം കൽക്കി 2898 എ‍ഡിയിലാണ് ദീപിക പദുക്കോൺ അവസാനമായി അഭിനയിച്ചത്. കൽക്കി 2898 എഡിക്ക് മുമ്പ് ഹൃത്വിക് റോഷനും അനിൽ കപൂറുമൊത്തുള്ള ആക്ഷൻ ചിത്രമായ ഫൈറ്ററിൽ ദീപിക പദുക്കോൺ അഭിനയിച്ചിരുന്നു.

രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്‌നാണ് ദീപികയുടെ അടുത്ത ചിത്രം. രോഹിത്ത് ഷെട്ടി കോപ്പ് യൂണിവേഴ്സ് സിനിമയുടെ അടുത്തഭാഗമാണ് സിങ്കം എഗെയ്ൻ. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, രൺവീർ സിംഗ്, ടൈഗർ ഷ്രോഫ്, അർജുൻ കപൂർ, കരീന കപൂർ എന്നിവരും അഭിനയിക്കുന്നു.

കങ്കണയുടെ ‘എമര്‍ജന്‍സി’ സിനിമ നിരോധിക്കണം: പഞ്ചാബില്‍ പ്രതിഷേധം

ചിരഞ്‍ജീവിയുടെ ‘വിശ്വംഭര’തുറക്കുന്നത് അത്ഭുതലോകം: ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

By admin