കാലം കണ്ണാരംപൊത്തി കളിക്കുന്നുകളംമാറി പോകുന്നു ജീവിതങ്ങൾആവണി കാറ്റിൻറെ ചീറലിൽആവണിപക്ഷിയും നിശബ്ദമാകുന്നുരാക്കൊതിച്ചി തുമ്പികളെ കാണാതെരാവും തിങ്കളിൽ മിഴിനട്ടിരിക്കുന്നു(കാലം കണ്ണാരംപൊത്തി കളിക്കുന്നു)
മച്ചിൻപുറത്തെ മാറാലക്കെട്ടിൽമലർക്കൂട മാനം കാണാതെ കരയുന്നുതേഞ്ഞുത്തീരാറായ പെരുമ്പറതേട്ടിയ നാദമുയർത്തുന്നു(കാലം കണ്ണാരംപൊത്തി കളിക്കുന്നു)
ഓലപ്പന്തും ഓലപീപ്പിയും പുലിക്കളിയുംഓണംതുള്ളലും ഓണത്തല്ലും കഴിഞ്ഞുഓണമെങ്ങോ പോയ്മറഞ്ഞു; ഇന്നുഞാൻ,ഒയ്യാരമിട്ട് പാവക്കൂത്താടുന്നു.(കാലം കണ്ണാരംപൊത്തി കളിക്കുന്നു)
-സതീഷ് കളത്തിൽ

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed