ഇടുക്കി: മൂന്നാമത് ഓൾ കേരള ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് നീന്തൽ മത്സരങ്ങൾ 25 ന് രാവിലെ 9 മുതൽ വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ നടക്കും.
ഇടുക്കിജില്ലാ അക്വാറ്റിക് അസോസിയേ ഷനും വണ്ടമറ്റം അക്വാറ്റിക് സെൻ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരത്തിൽ 14 ജില്ലകളിൽ നിന്നുമായി 15 ഇൻ്റർ നാഷണൽ നീന്തൽ താരങ്ങളും 16 വിമുക്ത ഭടന്മാരും 25 സിവിൽ സർവ്വീസ് നീന്തൽ താരങ്ങളും മറ്റു സംസ്ഥാന ദേശീയ നീന്തൽ താരങ്ങളുമുൾപ്പെടെ 100 ലേറെ പേർ പങ്കെടുക്കും.
മത്സരങ്ങൾ കോടിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.വി. സുരേഷ് ബാബു ഉത്ഘാടനം ചെയ്യും. ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ജില്ലക്ക് കേരള അക്വാറ്റിക് അസോസിയേഷൻ ഭാരവാഹികളായിരുന്ന കെ. ബാബു മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും, റണ്ണർ അപ് നേടുന്ന ജില്ലക്ക് റ്റി.വി. പങ്കജാക്ഷൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കുന്നതാണ്.
മത്സരത്തിലെ ഏറ്റവും വേഗതയേറിയ പുരുഷ വനിത നീന്തൽ കാർക്ക് പ്രത്യേക ട്രോഫികളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനും കേരള അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻ്റുമായ ബേബി വർഗ്ഗീസ് അറിയിച്ചു.