ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടിയും അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ ജോമോള്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
എന്നോട് ഇതുവരെയാരും മോശമായി സംസാരിച്ചിട്ടില്ല. കതകില്‍ തട്ടിയിട്ടുമില്ല. ഞാനെത്രയോ കാലമായി സിനിമയില്‍ അഭിനയിക്കുന്നു. ഇന്നേവരെ സ്വന്തം അനുഭവമുണ്ടായിട്ടില്ല.
നിങ്ങള്‍ പറയുന്നത് പോലെ കതകില്‍ വന്ന് തട്ടുകയോ അല്ലെങ്കില്‍ കൂടെ സഹകരിച്ചാല്‍ മാത്രമേ സിനിമയില്‍ അഭിനയിക്കാന്‍ അവസരമുള്ളൂവെന്ന് എന്നോടാരും പറഞ്ഞിട്ടില്ല.
പ്രമുഖ നടിയെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയെന്ന് പറഞ്ഞു. സിനിമയില്‍ ഇപ്പോഴും അവര്‍ അഭിനയിക്കുന്നുണ്ട്. ഒരു സംവിധായകന്റേയോ എഴുത്തുകാരന്റേയോ ക്രിയേറ്റിവിറ്റിയെ നമുക്ക് ചോദ്യം ചെയ്യാന്‍ പാടില്ല.
അതില്‍ ഇടപെടാനാവില്ല. ഇത്തരം മോശപ്പെട്ട അനുഭവങ്ങള്‍ ഉള്ളവര്‍ പരാതിയുമായി വന്നാല്‍ അവര്‍ക്കൊപ്പം നില്‍ക്കും. മലയാള സിനിമാ മേഖലയെക്കുറിച്ചുള്ള ആരോപണങ്ങള്‍ പത്രത്തില്‍ വന്നത് മാത്രമാണ് കേട്ടിട്ടുള്ളത്. അല്ലാതെ പരാതിയായി വന്നിട്ടില്ലെന്നും ജോമോള്‍ പറഞ്ഞു.