എഐ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ പുതിയ വോയ്‌സ് ട്രാസ്‌ക്രിപ്ഷന്‍ ഫീച്ചര്‍ വാട്‌സാപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
വാട്‌സാപ്പില്‍ ലഭിക്കുന്ന വോയ്‌സ് മെസേജുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റാന്‍ ഇതുവഴി വാട്‌സാപ്പിനുള്ളില്‍ തന്നെ സൗകര്യം എത്തുകയാണ് ഇതുവഴി. വോയ്‌സ് മെസേജില്‍ പറഞ്ഞ കാര്യങ്ങള്‍ വേഗം എഴുതിയെടുക്കുന്നതിലുള്ള പ്രയാസം ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കും. ഒപ്പം ശബ്ദ സന്ദേശങ്ങള്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ അത് ടെക്സ്റ്റായി വായിക്കാനും ഇത് സൗകര്യമൊരുക്കും.
ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ചുഗീസ്, റഷ്യന്‍ ഭാഷകളില്‍ ഈ സേവനം ലഭ്യമാണ്. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് ഈ സൗകര്യം എത്തിയിട്ടുള്ളത്.
സെറ്റിങ്‌സില്‍ ചാറ്റ്‌സ് സെക്ഷനില്‍ ഒരു ടോഗിള്‍ ബട്ടണ്‍ ഉപയോഗിച്ച് വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാം. ശേഷം ചാറ്റുകളില്‍ വോയ്‌സ് നോട്ടുകള്‍ ലഭിക്കുമ്പോള്‍ അവയുടെ ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യാനുള്ള ഓപ്ഷന്‍ താഴെ കാണാം. അത് തിരഞ്ഞെടുത്താല്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം വോയ്‌സ് മെസേജുകള്‍ ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യാം.
ഈ സംവിധാനത്തിലും എന്റ് ടു എന്റ് എന്‍ക്രിപ്ഷനാണ് വാട്‌സാപ്പ് വാഗ്ദാനം ചെയ്യുന്നത്. ട്രാന്‍സ്‌ക്പ്റ്റ് ചെയ്ത ടെക്സ്റ്റ് ഫയലിനും സ്വകാര്യതയുണ്ടാകുമെന്നും പങ്കുവെക്കപ്പെടുന്നില്ലെന്നും വാട്‌സാപ്പ് ഉറപ്പുനല്‍കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *