പന്ത് താഴ്ന്നത് മുട്ടിന് താഴെ, കണങ്കാലിനോളം! ചാണ്ഡിമല്‍ പുറത്തായത് അത്രയും മോശം പന്തില്‍ -വീഡിയോ

മാഞ്ചസ്റ്റര്‍: ശ്രീലങ്കയ്‌ക്കെതിരെ മാഞ്ചസ്റ്ററില്‍ ആദ്യ ടെസ്റ്റ് കളിച്ചുകൊണ്ടിരിക്കുകയാണ് ഇംഗ്ലണ്ട്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 236 എല്ലാവരും പുറത്തായിരുന്നു. മുന്‍നിര തകര്‍ന്നപ്പോള്‍ 74 റണ്‍സ് നേടിയ ധനഞ്ജയ ഡി സില്‍വ, അരങ്ങേറ്റക്കാരന്‍ മിലന്‍ രത്‌നായകെ (72) എന്നിവരാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ഷൊയ്ബ് ബഷീര്‍, ക്രിസ് വോക്‌സ് എന്നിവരാണ് ലങ്കയെ തകര്‍ത്തത്.

മത്സരത്തില്‍ ശ്രീലങ്കന്‍ താരം ദിനേശ് ചാണ്ഡിമലിന്റെ (17) വിക്കറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാണ് വൈറലായിരിക്കുന്നത്. ബഷീറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു ചാണ്ഡിമല്‍. കുത്തിവന്ന പന്ത് താരത്തിന് കണങ്കാലില്‍ കൊണ്ടാണ് ചാണ്ഡിമല്‍ പുറത്താവുന്നത്. അത്രത്തോളം താഴ്ന്നാണ് പന്ത് വന്നത്. ചാണ്ഡിമല്‍ റിവ്യൂ ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല. വീഡിയോ കാണാം…

മത്സരത്തില്‍ രത്‌നായകെ ഒരു റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ഒമ്പതാമനായി ക്രീസിലെത്തി ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡാണ് താരത്തിന് രത്‌നായകെയുടെ അക്കൗണ്ടിലെത്തിയത്. ഇന്ത്യന്‍ താരം ബല്‍വീന്ദര്‍ സിംഗ് സന്ധുവിന്റെ റെക്കോര്‍ഡാണ് മിലന്‍ രത്‌നായകെ മറികടന്നത്. 1983ല്‍ ഹൈദരാബാദില്‍ പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റിലായിരുന്നു ബല്‍വീന്ദര്‍ സിംഗ് സന്ധു 71 റണ്‍സടിച്ച് റെക്കോര്‍ഡിട്ടത്.

By admin