മോസ്കോ: റഷ്യയില്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം. റഷ്യൻ അധികൃതർ ആക്രമണം സ്ഥിരീകരിച്ചു.
ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ ക്രെംലിന്റെ തെക്ക് മൂന്നും ബ്രയാന്‍സ്‌ക് പ്രവിശ്യയുടെ അതിര്‍ത്തിയില്‍ 15 ഡ്രോണുകളും റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു.
മോസ്‌കോയെ ലക്ഷ്യം വെച്ച മൂന്ന് ഡ്രോണുകള്‍ പോഡോല്‍സ്‌ക് നഗരത്തില്‍ വെച്ച് തകര്‍ത്തതായി മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ വ്യക്തമാക്കി.
ഡ്രോണുകള്‍ വീഴ്ത്തിയിടത്ത് ആളപായമോ നാശനഷ്ടമോ സംഭവിച്ചിട്ടില്ലെന്നും മോസ്‌കോ മേയര്‍ വ്യക്തമാക്കി.