കോട്ടയം: ജസ്‌ന തിരോധാന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി സിബിഐ. ഇന്നലെ മുണ്ടക്കയത്തെത്തിയ അന്വേഷണ സംഘം കേസിന്‍റെ വിവരങ്ങള്‍ ശേഖരിച്ചു. ജസ്‌നയെ കണ്ടെന്ന് സംശയിക്കുന്ന ലോഡ്‌ജിന്‍റെ ഉടമയുടെ മൊഴി സിബിഐ രേഖപ്പെടുത്തി.
അതേസമയം ജസ്‌നയെ പോലെയൊരു പെണ്‍കുട്ടിയെ കണ്ടെന്ന് സംശയം പ്രകടിപ്പിച്ച ലോഡ്‌ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴിയെടുത്തിട്ടില്ല.
എന്നാല്‍ ഉടന്‍ തന്നെ അവരുടെയും മൊഴിയെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഉടമയുടെ മൊഴിയെടുത്ത സിബിഐ ലോഡ്‌ജില്‍ പരിശോധനയും നടത്തി.