ആലപ്പുഴ: വലിയമരം വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ നസീർ പുന്നക്കൽ തൻ്റെ വാർഡിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ‘കൺമണിക്കൊരു സമ്മാനം’ എന്ന പേരിൽ സമ്മാനമായി കിടക്കാനുള്ള മെത്തയും, കൊതുക് കുടയും, പുടവയും സമ്മാനമായി നൽകുന്ന പരിപാടി ഉദ്ഘാടനം ആലപ്പുഴ ജില്ലാ സബ് ജഡ്ജി പ്രമോദ് മുരളി വലിയമരം വാർഡിൽ ഉദ്ഘാടനം ചെയ്തു.
വാർഡിൽ ആഗസ്റ്റ് 1 മുതൽ മുൻകാല പ്രാബല്യത്തോട് കൂടിയാണ് പരിപാടി നടപ്പിലാക്കുന്നത്. അംഗൻവാടി – ആശ വർക്കേഴ്സ് നൽകുന്ന ലിസ്റ്റിലെ എല്ലാ വർക്കും സമ്മാനം നൽകും. വാർഡിൽ ഒന്നിലധികം പ്രസവിക്കുന്ന അമ്മമാരുടെ എല്ലാകുഞ്ഞുങ്ങൾക്കും സമ്മാനം നൽകും.
ജില്ലയിൽ ആദ്യമായാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. പരിപാടി മറ്റ് വാർഡുകളിലും നടപ്പിലാക്കാനുള്ള പദ്ധതി നഗരസഭ ഏറ്റ് എടുക്കണമെന്ന ജില്ലാ സബ് ജഡ്ജി പ്രമോദ് മുരളി ആവശ്യപ്പെട്ടു. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എ.എസ്. കവിത അദ്ധ്യക്ഷത വഹിച്ചു.
ക്ഷേമകര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുണക്കൽ പദ്ധതി വിശദ്ധീകരണം നടത്തി. ജില്ലാ ശിശുക്ഷേമസമിതി ജോ. സെക്രട്ടറി കെ. നാസർ, റ്റി.ജി.റെജി, ഹെൽത്ത് ഇൻസ്പക്ടർ ശങ്കർ മണി, പബ്ളിക്ക് ഹെൽത്ത് സെൻ്റർ നേഴ്സിങ്ങ് സൂപ്രണ്ട് ഷർമിള, മുജീബറഹുമാൻ, ജെ.എച്ച്.ഐ.മാരായ ജയ കെ. ജയിൻ, എസ് ശ്രീവിദ്യ, ഹേമ സിന്ധു, ആശാ വർക്കേഴ്സ് സേതു, എം. സുനിത നാസർ, കെ.ബാബു എന്നിവർ പ്രസംഗിച്ചു.