ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 9 സ്ഥാനാർഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് മത്സരിക്കും. മറ്റൊരു കേന്ദ്രമന്ത്രിയായ രവനീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്ന് മത്സരിക്കും.
മധ്യപ്രദേശ്, രാജസ്ഥാൻ, അസം, ബിഹാർ, ഹരിയാന, മഹാരാഷ്ട്ര, ഒഡീഷ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.