കുട്ടനെല്ലൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നടപടി;ഏരിയാ സെക്രട്ടറിയോടും ഡിവൈഎഫ്ഐ നേതാവിനോടും വിശദീകരണം തേടി

തൃശൂര്‍: കുട്ടനെല്ലൂർ സഹകരണ തട്ടിപ്പ് കേസിൽ നടപടിയുമായി സിപിഎം. ഒല്ലൂർ ഏരിയാ സെക്രട്ടറി കെപി പോൾ, ഡിവൈഎഫ്ഐ നേതാവ് റിക്സൺ പ്രിൻസ് എന്നിവരോട് സിപിഎം വിശദീകരണം തേടി. വ്യാഴാഴ്ച്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമുണ്ടാകും.32 കോടി രൂപയുടെ തട്ടിപ്പിൽ കുട്ടനെല്ലൂർ ബാങ്കിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തട്ടിപ്പ് നടന്ന സമയത്തെ കുട്ടനെല്ലൂര്‍ ബാങ്കിന്‍റെ പ്രസിഡൻ്റായിരുന്നു റിക്സൺ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിശദീകരണം തേടാൻ തീരുമാനിച്ചത്.

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലും കോടികളുടെ തട്ടിപ്പെന്ന് പരാതി, ഇഡി അന്വേഷണം; സിപിഎമ്മിന് മറ്റൊരു തലവേദന

 

By admin