ഷാർജ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം വിവിധ പരിപാടികളോടെ ഇൻകാസ് ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടത്തി.
വി നാരായണൻ നായർ അധ്യക്ഷത വഹിച്ചു.ഇൻകാസ് യു.എ.ഇ വർക്കിംഗ് പ്രസിഡണ്ട് ടി എ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഇൻകാസ് യു.എ.ഇ ജന. സെക്രട്ടറി എസ് എം ജാബിർ, ഇൻകാസ് ഷാർജ പ്രസിഡണ്ട് അഡ്വ.വൈ.എ റഹീം, ഇൻകാസ് ഷാർജ നിയുക്ത പ്രസിഡണ്ട് കെ എം അബ്ദുൽ മനാഫ്, ജന.സെക്രട്ടറിമാരായ നവാസ് തേക്കട, പി.ഷാജി ലാൽ, ട്രഷറർ റോയ് മാത്യു,റെജി സാമുവൽ, അഡ്വ.സന്തോഷ്.കെ. നായർ, നൗഷാദ് മന്ദങ്കാവ്, അനിൽ മുഹമ്മദ്, ഷഹാൽ ഹസ്സൻ, പി വി സുകേശൻ, പീർ മുഹമ്മദ് എന്നിവർ സംസാരിച്ചു.