ണാഘോഷത്തിന്റെ ഭാഗമായി മൈജി സംഘടിപ്പിക്കുന്ന മൈജി ഓണം മാസ്സ് ഓണം സീസൺ 2 വിന്റെ ആദ്യ നറുക്കെടുപ്പ് മൈജി കംപ്ലീറ്റ് ഹോം ബസാർ, കോഴിക്കോട് പൊറ്റമ്മലിൽ പ്രത്യേകം ഒരുക്കിയ പവലിയനിൽ വെച്ച് ശനിയാഴ്ച നടന്നു. എ.കെ. ഷാജി (ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, മൈജി) സോഷ്യൽ മീഡിയ ഇൻഫ്ളുവെൻസേഴ്സ് ആയ യാദിൽ എം ഇക്ബാൽ (yadil_M_Iqbal), ജിയോ ജോസഫ് (M4 Tech), ഹനാൻ ഷാ (Hananshaah), അദ്നാൻ (Madly Yummy), നിക്കി (Nickvlogs) എന്നിവർ ചേർന്ന് നിർവഹിച്ചു.
നറുക്കെടുപ്പിൽ 11 വിജയികളെയാണ് പ്രഖ്യാപിച്ചത്. പെരുമണ്ണ സ്വദേശി ഹബീബ് കോയ തങ്ങൾ (മൈജി ക്യാം വേൾഡ് കോഴിക്കോട്) എന്നയാളാണ് നറുക്കെടിപ്പിലൂടെ ആദ്യ കാർ സ്വന്തമാക്കിയത്. അഫ്സർ പള്ളുരുത്തി ( തോപ്പുംപടി മൈജി ഫ്യൂച്ചർ), തിലകൻ കെ.ആർ ഇരിങ്ങാലക്കുട ( ഇരിങ്ങാലക്കുട മൈജി ഫ്യൂച്ചർ), സാനവാസ് കബീർ വേങ്ങര (വേങ്ങര മൈജി), ജംഷീദ് കെ.ടി ഫറോക്ക് ( പൊറ്റമ്മൽ മൈജി ഫ്യൂച്ചർ ) സമീറ അൻവർ രണ്ടത്താണി ( കോട്ടക്കൽ മൈജി ഫ്യൂച്ചർ) തുടങ്ങിയ 5 പേർക്ക് സ്കൂട്ടർ സമ്മാനമായി ലഭിച്ചു. ഇഷാൻ കെ. മലപ്പുറം (പെരിന്തൽമണ്ണ മൈജി ഫ്യൂച്ചർ), ഷിജു രാമനാട്ടുകര (രാമനാട്ടുകര മൈജി) എന്നിവർക്ക് ഇന്റർനാഷണൽ ട്രിപ്പും, റാഫി മുബാറക് കോഴിക്കോട് (കംപ്ലീറ്റ് ഹോം ബസാർ പൊറ്റമ്മൽ), വിപിൻ സി ചേളന്നൂർ, ( ക്യാം വേൾഡ് മൈജി) എന്നിവർക്ക് സ്റ്റാർ റിസോർട്ട് വെക്കേഷൻ ട്രിപ്പും ലഭിച്ചു. കൊയിലാണ്ടി സ്വദേശി ശ്രദ്ധ യമുന ( കംപ്ലീറ്റ് ഹോം ബസാർ പൊറ്റമ്മൽ) എന്നയാളെയാണ് ഈ സീസണിലെ ആദ്യ ലക്ഷാധിപതിയായി നറുക്കെടിപ്പിലൂടെ തിരഞ്ഞെടുത്തത്. 5 കാർ, 100 സ്കൂട്ടർ, 100 ഇന്റർനാഷണൽ ട്രിപ്പ്, 100 സ്റ്റാർ റിസോർട്ട് വെക്കേഷൻ ഉൾപ്പടെ 15 കോടിയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് ഇത്തവണ നൽകുന്നത്. ഇതിന് പുറമെ ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ഓഗസ്റ്റ് 17 ന് ആരംഭിച്ച ക്യാമ്പയിൻ സെപ്റ്റംബർ 30 വരെ തുടരും.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *