ബംഗളുരു: സുഹൃത്തുക്കളെ കണ്ട് താമസസ്ഥലത്തേക്ക് മടങ്ങവെ ലിഫ്റ്റ് ചോദിച്ചു കയറിയ യുവതിക്കുനേരേ ബൈക്ക് യാത്രികന്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതി.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബംഗളുരുവിലെ കോളേജില്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ യുവതി കോറമംഗലയില്‍ സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഹെബ്ബഗോഡിയിലെ വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം.
യുവതി കൈകാണിച്ച നിര്‍ത്തിയതിനെത്തുടര്‍ന്ന് ബൈക്ക് നിര്‍ത്തുകയും ലിഫ്റ്റ് നല്‍കുകയുമായിരുന്നു. സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.