ബൗളിംഗ് തുടങ്ങി റിഷഭ് പന്ത്! ഗംഭീര്‍ വന്നതിലെ മാറ്റമെന്ന് സോഷ്യല്‍ മീഡിയ; അപൂര്‍വ വീഡിയോ കാണാം
ദില്ലി: അടുത്തിടെയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് നടത്തിയത്. കാറപകടത്തിന് ശേഷം വിശ്രമത്തിലായിരുന്ന താരം ഒന്നര വര്‍ഷത്തിന് ശേഷാണ് പന്ത് ഇന്ത്യന്‍ ടീമിലെത്തുന്നത്. ഐപിഎല്ലില്‍ തിളങ്ങിയ പന്തിന് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഇടം നല്‍കിയിരുന്നു. അവസാന ശ്രീലങ്കയ്‌ക്കെതിരെയാണ് പന്ത് കളിച്ചത്. ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന പന്ത് ഇപ്പോള്‍ വിശ്രമത്തിലാണ്.
ഇതിനിടെ പന്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ പുരാനി ദില്ലി 6ന് വേണ്ടി പന്തെറിയാന്‍ അദ്ദേഹം തയ്യറായി. സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സിനെതിരെ വസാന ഓവറിലാണ് പന്ത് ബൗളിംഗ് പരീക്ഷണം നടത്തിയത്. അപ്പോള്‍ ജയിക്കാന്‍ ഒരു റണ്‍ മാത്രമാണ് വേണ്ടിയിരുന്നത്. ആ ഓവറില്‍ എതിര്‍ ടീം ജയിക്കുകയും ചെയ്തു. എന്തായാലും പന്ത് ബൗള്‍ ചെയ്തത് ഗൗതം ഗംഭീറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരാം. റിഷഭ് പന്ത് പന്തെറിയുന്ന വീഡിയോ കാണാം…
Rishabh Pant Bowling in Delhi Premier League 🤭😍#RishabhPant #Catcy #DelhiPremierLeagueT20 pic.twitter.com/y4KTgApe7v
— Catchy (@CatchyRise) August 18, 2024
Rishabh Pant showing his ability in the Delhi Premier League And also showing his bowling skill tonight !
Remember, this is GG Era ! 😎😎#RishabhPant is a blower now !
Super 👌 👌 👌 👌 👌 👌 pic.twitter.com/mk36qaBZiV
— Pankaj Vyas (@PankajV66552002) August 18, 2024
ദുലീപ് ട്രോഫിയിലാണ് പന്ത് ഇനി അടുത്തതായി കളിക്കുക. ദുലീപ് ട്രോഫിക്കുള്ള ടീമില്‍ പന്തിനെ ക്യാപ്റ്റനാക്കിയിരുന്നില്ല. ഇതിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍.. ”പന്ത് ക്യാപ്റ്റന്‍ അല്ല. അഭിമന്യുവിന്റെ ടീമിലാണ് അദ്ദേഹം കളിക്കുന്നത്. അതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല. എന്നിരുന്നാലും പന്ത് ടെസ്റ്റ് ക്യാപ്റ്റന്‍സിക്ക് അര്‍ഹനല്ലേ? ഇക്കാര്യത്തില്‍ എനിക്ക് അല്‍പ്പം ആശ്ചര്യമുണ്ട്. ഞാന്‍ വ്യക്തിപരമായി ഇതിനോട് യോജിക്കുന്നില്ല. കാരണം, അടുത്ത കാലത്ത് ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് പന്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ ഒരേയൊരു വിക്കറ്റ് കീപ്പര്‍ അദ്ദേഹമാണ്.” ചോപ്ര പറഞ്ഞു.