ബോൾട്ടൻ: ബോൾട്ടൻ സെന്റ് ആൻസ് മിഷന്റെ ആഭിമുഖ്യത്തിൽ ബോൾട്ടൻ ഇടവകയിൽ നിന്നും സ്ഥലം മാറി പോകുന്ന വൈദികന് യാത്രയയപ്പും പുതുതായി ഇടവകയുടെ വികാരിയായി ചാർജ് എടുക്കുന്ന വൈദികന് സ്വീകരണവും ഒരുക്കി. വിശുദ്ധ കുർബാനക്ക് ശേഷമായിരുന്നു ചടങ്ങുകൾ.
ബോൾട്ടൻ ഇടവകയിൽ നിന്നും പോർട്ട്സ്മൗത്ത് ഇടവകയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു പോകുന്ന വൈദികൻ ഫാ. ജോണിനുള്ള യാത്രയയപ്പും ഇടവക വികാരിയായി പുതുതായി ചാർത്തെടുക്കുന്ന വൈദികൻ ഫാ. സ്റ്റാന്റോ വഴീപറമ്പിലിനെ സ്വാഗതം ചെയ്തുകൊണ്ടും കൈക്കാരന്മാർ, കമ്മിറ്റി അംഗങ്ങൾ, ഇടവക സമൂഹം എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
പൊതുയോഗ ശേഷം സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ചടങ്ങിൽ ജോമി സേവ്യർ, സാബു ജോസഫ്, ഷെല്ലി എബ്രഹാം, ലൂസമ്മ ഷാജി എന്നിവർ സംസാരിച്ചു.