കാഞ്ഞങ്ങാട്: പകല്‍ വസ്ത്രശാലയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയും രാത്രിയില്‍ മോഷണം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. വയനാട് അമ്പലവയല്‍ വികാസ് കോളനിയിലെ അബ്ദുള്‍ ആബിദി(26)നെയാണ് അറസ്റ്റുചെയ്തത്.
കാഞ്ഞങ്ങാട്ടെ ഒരു സുരക്ഷാ ജീവനക്കാരന്റെയും അതിഥി തൊഴിലാളികളായ രണ്ടുപേരുടെതും ഉള്‍പ്പെടെ നിരവധി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു. കാഞ്ഞങ്ങാട് ടി.ബി. റോഡിലെയും കോട്ടച്ചേരിയിലെയും വീട്ടില്‍ കയറി മോഷ്ടിച്ചു.
സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ കെണ്ടത്തിയത്. കാഞ്ഞങ്ങാട്ടെ ഒരു വസ്ത്രാലയത്തില്‍ ജോലിചെയ്യുന്ന ഇയാളെ ഫോണ്‍ വിളിച്ചാണ് പോലീസ് കുടുക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.