സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പറുത്തുവന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഷൈന്‍.
”അതിക്രമം നേരിടുമ്പോള്‍ ആ സ്ത്രീ തന്നെയാണ് ആദ്യം പോരാടേണ്ടത്. അങ്ങനെ പോരാടുമ്പോള്‍ സപ്പോര്‍ട്ട് ചെയ്യുകയല്ലേയുള്ളൂ. ഈ ലോകത്തുള്ള ഓരോ വ്യക്തിക്കുമൊപ്പമാണ് ഞാന്‍. 
എല്ലാ മേഖലയിലും ഓരോ കമ്മീഷനെ വയ്ക്കുക. ഒരോ കമ്മീഷനും പറയാനുണ്ടാകും ഒരു കഥ. പീഡനങ്ങള്‍ നേരിടുമ്പോള്‍ പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടത്. ഞാന്‍ പീഡിപ്പിക്കാറില്ല. ഞാന്‍ പീഡിപ്പിക്കുന്നത് കണ്ടിട്ടുമില്ല. 
പീഡനത്തിനിരയാകുമ്പോള്‍ തന്നെ ആ സ്ത്രീ കരണം നോക്കി ഒരെണ്ണം കൊടുത്താല്‍ തീരാവുന്നതല്ലേയുള്ളൂ ഈ പ്രശ്‌നം. ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നുണ്ട്. അത് പക്ഷേ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല. ചുറ്റും നടക്കുന്ന കാര്യമാണ്…” 
 

By admin

Leave a Reply

Your email address will not be published. Required fields are marked *